റിയയില്‍നിന്ന് എല്ലാ കക്ഷികളും പിന്മാറണമെന്ന് യു.എന്‍; ഇസ്‌റാഈലിനു പിന്തുണയെന്ന് യു.എസ്
സി
യുനൈറ്റഡ് നാഷന്‍സ്‌വാഷിങ്ടണ്‍: സിറിയന്‍ യുദ്ധത്തില്‍ ഇടപെടുന്ന എല്ലാ കക്ഷികളും അടിയന്തരമായി നടപടികളില്‍നിന്നു പിന്‍വാങ്ങണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഇറാന്‍ സൈനിക താവളത്തിനു നേരെയുള്ള ആക്രമണശ്രമത്തിനിടെ ഇസ്‌റാഈല്‍ വിമാനം തകര്‍ന്നതിനു പിറകെയാണ് ഗുട്ടറസിന്റെ പ്രതികരണം. പ്രശ്‌നം കൂടുതല്‍ വഷളാകുമെന്ന ഭീതിയെ തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭാ തലവന്‍ ഇടപെട്ടത്.
രാജ്യത്തെ ആഭ്യന്തരയുദ്ധത്തില്‍ ഇടപെടുന്ന എല്ലാ കക്ഷികളോടുമായാണ് സെക്രട്ടറി ജനറല്‍ ആവശ്യം ഉന്നയിച്ചതെന്ന് വക്താവ് സ്റ്റഫനെ ദുജാറിക് അറിയിച്ചു. എല്ലാ രാഷ്ട്രങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, ഇസ്‌റാഈലിനു പിന്തുണയുമായി അമേരിക്ക രംഗത്തെത്തി. തങ്ങള്‍ക്കെതിരായ ഭീഷണിയെ ചെറുക്കുന്ന കാര്യത്തില്‍ ഇസ്‌റാഈലിന് എല്ലാ പിന്തുണയും അറിയിക്കുന്നുവെന്ന് പെന്റഗണ്‍ വക്താവ് അഡ്രിയാന്‍ രാങ്കിനെ ഗാലോവേ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്‌റാഈല്‍ തങ്ങളുടെ ഏറ്റവും അടുത്ത സുരക്ഷാ പങ്കാളികളാണെന്നും തങ്ങളുടെ ജനങ്ങള്‍ക്കും രാജ്യത്തിനുമെതിരേ ഉയരുന്ന ഏതു ഭീഷണിയെയും പ്രതിരോധിക്കാന്‍ അവരെ പിന്തുണയ്ക്കുമെന്നും അഡ്രിയാന്‍ അറിയിച്ചു.
അതേസമയം, സിറിയയില്‍ നടക്കുന്ന സൈനിക നടപടിയില്‍ അമേരിക്ക ഇടപെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."