അബൂദബിയില്‍ ആദ്യ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ടു
ദുബൈ: യു.എ.ഇ തലസ്ഥാനമായ അബൂദബിയില്‍ ഒരുങ്ങുന്ന ആദ്യമായി ഹിന്ദു ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. പൂര്‍ണമായും കല്ലുകള്‍ മാത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന ക്ഷേത്രമാണിത്. പശ്ചിമേഷ്യയില്‍ ആദ്യമായിട്ടാണ് ഹൈന്ദവ ആചാരനടപടി ക്രമങ്ങളിലൂടെ ഒരു ക്ഷേത്രം വരുന്നത്. ചടങ്ങുകള്‍ക്ക് യു.എ.ഇ നേതാക്കളും നിരവധി പൂജാരിമാരും സാക്ഷ്യം വഹിച്ചു.
ക്ഷേത്ര നിര്‍മാണത്തിന്റെ എല്ലാ ചെലവും വഹിക്കുന്നത് അബൂദബി കിരീടാവകാശിയാണ്. 55,000 ചതുരശ്ര അടി ചുറ്റളവിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ഹിന്ദുക്കള്‍ക്ക് മാത്രമല്ല, എല്ലാ വിഭാഗം ആളുകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമുണ്ടാകും.
2020ഓടെ അബൂദബി നഗരത്തില്‍നിന്ന് അര മണിക്കൂര്‍ യാത്ര ചെയ്താല്‍ ക്ഷേത്രത്തിലെത്താം. ദുബൈ-അബൂദബി ശൈഖ് സായിദ് റോഡിന് സമീപമായി അല്‍ റഹ്ബയിലാണ് ക്ഷേത്രം പണിയുന്നത്.
2020ഓടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്. ഇന്ത്യയിലെ ശില്‍പികളാണ് ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കൈക്കൊണ്ട് നിര്‍മിക്കുന്നത്. പിന്നീട് അബൂദബിയിലെത്തിച്ച് കൂട്ടിയോജിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."