HOME
DETAILS
MAL
കൊച്ചിയില്‍ കൊതുകുശല്യം പരിഹരിക്കാന്‍ നടപടിയായി
backup
February 18 2017 | 06:02 AM
കൊച്ചി: കൊച്ചി നഗരത്തില്‍ വര്‍ധിച്ച കൊതുകുശല്യം പരിഹരിക്കാന്‍ നടപടി ആരംഭിച്ചു. ജലസ്ത്രോതസുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കാലങ്ങളായി മാലിന്യം കെട്ടിക്കിടന്നിരുന്ന കാനകള്‍ വൃത്തിയാക്കിയത്. പേരണ്ടൂര്‍ കനാലടക്കം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മാര്‍ച്ച് 31നകം കാനകളുടെ ശുചീകരണം പൂര്‍ത്തീകരിക്കാനാണു കോര്‍പറേഷന്റെ ലക്ഷ്യം.
ആഴ്ചയില്‍ മിക്ക ദിവസങ്ങളിലും സ്മോക്കിങ്ങും നടക്കുന്നുണ്ട്. ചെറിയ റോഡുകളിലെ അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടുണ്ട്. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതും കൊതുകു ശല്യവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിച്ചിരുന്നു.
റസിഡന്റ്സ് അസോസിയേഷനുകളും വിമര്‍ശവുമായി രംഗത്തുവന്നു. ഇതോടെയാണു പരിമിതമായ ഫണ്ട് ഉപയോഗിച്ചു അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."