ഇരട്ടപ്പദവി: ബെഹ്‌റയെ നീക്കി; അസ്താന പുതിയ വിജിലന്‍സ് ഡയറക്ടര്‍
തിരുവനന്തപുരം: ഇരട്ടപ്പദവി ചട്ടവിരുദ്ധമെന്ന ആരോപണം വന്നതോടെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി സര്‍ക്കാര്‍ ഉത്തവിട്ടു. ഡി.ജി.പി ഡോ. നിര്‍മല്‍ ചന്ദ്ര അസ്താനയെ പുതിയ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി ബെഹ്‌റയെ നിയമിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കാതെയാണ് സര്‍ക്കാര്‍ കേഡര്‍ തസ്തികയായ വിജിലന്‍സ് ഡയറക്ടറുടെ ചുമതല ബെഹ്‌റക്ക് നല്‍കിയത്. കേഡര്‍ തസ്തികകളില്‍ ഉദ്യോഗസ്ഥനെ നിയമിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ നിയമനകാര്യം സര്‍ക്കാര്‍ മറച്ചുവച്ചു.
Also Read: ലോക്‌നാഥ് ബെഹ്‌റയുടെ നിയമനം ചട്ടലംഘനം
മറ്റൊരാള്‍ക്ക് ആറുമാസത്തില്‍ കൂടുതല്‍ അധിക ചുമതല നല്‍കാന്‍ പാടില്ലെന്ന നിയമവും അട്ടിമറിച്ചു. 11 മാസമായി ബെഹ്‌റ അധിക ചുമതല വഹിക്കുകയാണ്. നിയമപ്രകാരം ലീവ് വേക്കന്‍സിയില്‍ ഒരാളെ ഒരു മാസത്തില്‍ കൂടുതല്‍ നിയമിക്കണമെങ്കില്‍ പോലും ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.
1986 ലെ ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് അസ്താന. നിലവിൽ ഡൽഹിയിൽ കേരളത്തിന്റെ ‘ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി’ ചുമതലയാണു വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."