HOME
DETAILS

മുത്തോലി വീണ്ടും ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത്

  
backup
February 18 2017 | 07:02 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf

 

പാലാ: മുത്തോലി ഗ്രാമപഞ്ചായത്തിനെ കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്തായി എട്ടാം തവണയും തിരഞ്ഞെടുത്തു. 2015-16 വര്‍ഷത്തെ പദ്ധതി പൂര്‍ത്തീകരണം, ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍, കംപ്യൂട്ടറൈസേഷന്‍ നടപ്പാക്കല്‍ എന്നിവയോടൊപ്പം പഞ്ചായത്ത് നടപ്പാക്കിയ നൂതന പദ്ധതികള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മനോജും വൈസ് പ്രസിഡന്റ് രാജന്‍ മുണ്ടമറ്റവും പഞ്ചായത്തംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തുടര്‍ച്ചയായി 14-ാം തവണയും വികസന പദ്ധതിവിഹിതം നൂറുശതമാനവും ചെലവഴിക്കുന്ന പഞ്ചായത്തെന്ന നേട്ടവും മുത്തോലിക്ക് സ്വന്തമാണ്.
പഞ്ചായത്തിലെ ഏറ്റവും മാതൃകാപരമായി പദ്ധതി കുമാരി സുരക്ഷാ പദ്ധതിയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധ ശക്തി പകരുന്ന യോഗ, മാനസിക ധൈര്യം വളര്‍ത്തുന്ന കൗണ്‍സലിങ്, തയ്‌ക്വേണ്ട പരിശീലനം, കൗമാരക്കാരായ പെണ്‍കുട്ടികളുടെ അരക്ഷിത ബോധം ഒഴിവാക്കല്‍, നിയമപരിജ്ഞാനം നല്‍കല്‍, പരിശീലനാര്‍ഥികള്‍ക്ക് യൂനിഫോം വാങ്ങല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കുമാരി സുരക്ഷ. ഇതിനായി പൊലിസ്, പഞ്ചായത്ത് പ്രതിനിധികള്‍, മെഡിക്കല്‍ ടീം എന്നിവരുള്‍പ്പെടുന്ന മോനിറ്ററിങ് സെല്‍ രൂപീകരിച്ചു.
പഞ്ചായത്തിലെ പ്രായമുള്ളവരുടെ പക്കലുള്ള പൈതൃകമായ വിവരങ്ങള്‍ ശേഖരിച്ച് സംരക്ഷിക്കുന്ന പൈതൃകം പദ്ധതി നടപ്പാക്കി. പഞ്ചായത്തില്‍ പ്രചാരത്തിലുള്ള കൊയ്ത്ത്പാട്ട്, ഖലാസി പാട്ട്, കിളിപ്പാട്ട് തുടങ്ങിയ നാടന്‍പാട്ടുകള്‍ അറിയാവുന്ന ആളുകളെകൊണ്ട് തനതുശൈലിയില്‍ പാടിച്ച് റിക്കാര്‍ഡ് ചെയ്ത് വരും തലമുറയ്ക്ക് വേണ്ടി സൂക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പഴയകാല പാത്രങ്ങള്‍, കാര്‍ഷിക ഗാര്‍ഹിക ഉപകരണങ്ങള്‍, വീട് നിര്‍മാണ വിദ്യകള്‍, പഴയകാല ചികിത്സാ രീതികള്‍ എന്നിവ അറിയാവുന്നവരില്‍ നിന്നും തനിമകൈവിടാതെ ശേഖരിച്ച് സംരക്ഷിക്കുക. അന്യംനിന്നു പോകുന്ന കലാകായിക രൂപങ്ങളുടെ പുനരവതരണം, സസ്യജീവജാലങ്ങളെക്കുറിച്ചുള്ള അറിവുകള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ഇവ സംബന്ധിച്ച് പുതിയ തലമുറയെ ബോധവല്‍ക്കരിക്കുകയും ഈ പദ്ധതിയുടെ ഭാഗമാണ്.
കൂടാതെ സ്ഥലനാമങ്ങളുടെ ഉല്‍പത്തി, പഞ്ചായത്തില്‍ പ്രചാരത്തിലുള്ള പഴമൊഴികള്‍, ഐതിഹ്യങ്ങള്‍ എന്നിവ ശേഖരിക്കുക എന്നിവയാണ് പൈതൃകം പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ മികച്ച പ്രകടനത്തിന് സംസ്ഥാന ജില്ലാ നേതൃത്വങ്ങളില്‍ നിന്ന് ഒരു ഡസനിലേറെ അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കും ഇതിനകം മുത്തോലി പഞ്ചായത്ത് അര്‍ഹരായിട്ടുണ്ട്. തുടര്‍ച്ചയായി 14 വര്‍ഷം നൂറു ശതമാനം പദ്ധതിവിഹിതം ചെലവഴിച്ച് സംസ്ഥാനത്തെ ഏകപഞ്ചായത്താണ് മുത്തോലി. ഇതിനുപുറമേ കേന്ദ്രഗവണ്‍മെന്റിന്റെ 2011 വര്‍ഷത്തെ പഞ്ചായത്ത് ശാക്തീകരണ്‍, രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചു.
വിവിധ ഏജന്‍സികളുടെ സഹായത്തോടെ സമയബന്ധിതമായി ജനോപകാരപ്രദമായ രീതിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കികൊണ്ടാണ് മുത്തോലി പഞ്ചായത്ത് ചരിത്രനേട്ടം കരസ്ഥമാക്കിയതെന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കലിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും ഐക്യമനസോടുകൂടിയ പ്രവര്‍ത്തനവും നേട്ടത്തിന് പിന്നിലുണ്ടെന്ന് ഭരണസമിതി വിലയിരുത്തി.
റൂബി ജോസ്, സ്‌കറിയ ജോസഫ്, സന്ധ്യാ വി. നായര്‍, ലിസി തോമസ്, ജോണ്‍ മൂത്താശേരി, കെ.ആര്‍ ശശി പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  a minute ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  27 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  32 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago