സൂചി കുത്താതെയും രക്തത്തിലെ ഗ്ലൂക്കോസ് അറിയാം
കോഴിക്കോട്: പ്രമേഹ രോഗിയുടെ രക്തത്തിലെ തത്സമയ ഗ്ലൂക്കോസ് കണ്ടു പിടിക്കാനുള്ള മൂത്ര പരിശോധനാ സംവിധാനവുമായി കോഴിക്കോട്ടെ പ്രമുഖ ഡോക്ടര്‍ രംഗത്ത്.
കോഴിക്കോട് മെഡി. കോളജിലെ റിട്ട. പ്രൊഫസര്‍. ഡോ. എം.വി.ഐ മമ്മിയാണ് മൂത്ര പരിശോധനയിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എളുപ്പത്തില്‍ അറിയുന്ന സംവിധാനം കണ്ടെത്തിയതായി അവകാശപ്പെടുന്നത്.
രോഗിക്ക് തന്റെ രക്തത്തിലെ തത്സമയ ഗ്ലൂക്കോസിന്റെ അളവ് എളുപ്പത്തില്‍ അറിയാനുള്ള സംവിധാനം ഇന്നില്ല.
എന്നാല്‍ ഡോ. മമ്മിയുടെ കണ്ടുപിടുത്തപ്രകാരം രോഗിക്ക് പരിശോധന സ്വയം നടത്താം.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അറിയേണ്ട സമയത്തിന് അരമണിക്കൂര്‍ മുന്‍പ് മൂത്രം പൂര്‍ണമായി ഒഴിച്ചുകളയണം.
തുടര്‍ന്ന് അരമണിക്കൂറിന് ശേഷം എടുക്കുന്ന ഒരു തുള്ളി മൂത്രം പരിശോധനാ ലായനിയില്‍ ഉറ്റിച്ച് രണ്ടു മിനിറ്റ് കാത്തിരിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ സാന്നിധ്യമനുസരിച്ച് പിങ്ക് നിറം വരും.
ഗ്ലൂക്കോസിന്റെ ആധിക്യമനുസരിച്ച് നിറത്തിന്റെ കാഠിന്യവും കൂടി വരും.
പ്രമേഹ ചികിത്സാ രംഗത്തെ നിരന്തരമായ ഗവേഷണങ്ങളുടെ ഫലമായാണ് ഇത്തരം ഒരു പരിശോധന കണ്ടെത്തിയതെന്ന് ഡോക്ടര്‍ പറഞ്ഞു.
അദ്ദേഹം നിര്‍മിച്ച കളര്‍കാര്‍ഡില്‍ ഒത്തു നോക്കി ഗ്ലൂക്കോസിന്റെ അളവ് എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍ കഴിയും.
തന്റെ കണ്ടുപിടുത്തത്തിന്റെ പേറ്റന്റിനായി അധികൃതരെ സമീപിച്ചപ്പോള്‍ തിരസ്‌കാരവും അവഗണനയുമാണ് ലഭിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു.
മൂത്രത്തിലൂടെ രക്തഗ്ലൂക്കോസ് മനസിലാക്കാനുള്ള ലായനി കുറഞ്ഞ വിലയില്‍ തയാറാക്കി നല്‍കാനാവുമെന്നും ഡോ. മമ്മി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."