ലോക ഫുട്ബോളില്‍ ഇന്ത്യന്‍ വസന്തം ഉടനെത്തും: ജോണ്‍ ഫ്രെഡറിക്
കല്‍പ്പറ്റ: ലോക ഫുട്ബോളിലെ ഇന്ത്യന്‍ സാന്നിധ്യം വിദൂരതയിലല്ലെന്ന് അല്‍ ഇത്തിഹാദ്, നോവ അരപ്പറ്റ ഫുട്ബോള്‍ അക്കാദമികള്‍ സംയുക്തമായി അരപ്പറ്റയില്‍ ആരംഭിക്കാനിരിക്കുന്ന പ്രത്യേക പരിശീലന കളരിയുടെ നിയുക്ത ടെക്നിക്കല്‍ ഡയറക്ടര്‍ ജോണ്‍ ഫ്രെഡറിക്. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുട്ബോളില്‍ നൈസര്‍ഗിക വാസനയുള്ളവര്‍ ഇന്ത്യയില്‍ നിരവധിയുണ്ടെങ്കിലും തക്കസമയത്ത് തക്കതായ ശിക്ഷണം ലഭിക്കാത്തതാണ് ഇവര്‍ ലോക നിലവാരത്തിലേക്ക് ഉയരുന്നതില്‍ തടസം. രാജ്യാന്തര നിലവാരമുള്ള നിരവധി താരങ്ങളെ 5-10 വര്‍ഷത്തിനകം കേരളത്തില്‍നിന്നു ലോക ഫുട്ബോളിനു സംഭവന ചെയ്യാന്‍ അല്‍ ഇത്തിഹാദ് അക്കാദമിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജോണ്‍ പറഞ്ഞു. സ്വീഡനിലെ ഓണ്ടിനെന്റ്, സ്പെയിനിലെ വാല്സ്റ്റ സിമാന്സ്ക ഫുട്ബോള്‍ ക്ലബുകളില്‍ പരിശീലനകനായിരുന്നു 45കാരനായ ജോണ്‍. എലീറ്റ് ബാച്ചിന്റെ ടെക്നിക്കല്‍ ഡയറക്ടറായി അടുത്ത മാസം ചുമതലയേല്‍ക്കും. ഇതുസംബന്ധിച്ച് അല്‍ ഇത്തിഹാദ് അക്കാദമിയുമായി കരാറില്‍ ഒപ്പിടുന്നതിനു ഇപ്പോള്‍ വയനാട്ടിലുള്ള ജോണ്‍ അടുത്തയാഴ്ച അബൂദാബിക്കു പോകും. എലീറ്റ് ബാച്ചിലെ താരങ്ങള്‍ക്കു പുറമേ അല്‍ ഇത്തിഹാദ് അക്കാദമിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കോച്ചുമാര്‍ക്കും അദ്ദേഹം പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."