HOME
DETAILS
MAL
പ്രതിസന്ധികളില്‍ തളരാതെ നടനവേദിയില്‍ തിളങ്ങി ഹരിപ്രസാദ്
backup
February 18 2017 | 07:02 AM
സാമ്പത്തിക പ്രതിസന്ധികള്‍ തളര്‍ത്തുമ്പോഴും നടന വേദിയില്‍ മികവുകാട്ടാന്‍ എത്തിയ ഹരിപ്രസാദിനു ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനം. പെയിന്റിങ് തൊഴിലാളിയായ നീലേശ്വരം കൊയാമ്പുറത്തെ ലോഹിതാക്ഷന്റെയും ഷീജയുടെയും മകനാണു ഹരിപ്രസാദ്. മകന്റെ ആഗ്രഹങ്ങള്‍ക്കു ഒരിക്കലും ഈ മാതാപിതാക്കള്‍ എതിരു നിന്നിരുന്നില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രയാസമനുഭവപ്പെടുമ്പോഴും ഏഴാം വയസുമുതല്‍ ഹരിപ്രസാദ് നൃത്തം അഭ്യസിച്ചു തുടങ്ങി. സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പഠന കാലങ്ങളില്‍ തുടര്‍ച്ചയായി അഞ്ചിലധികം വര്‍ഷങ്ങളില്‍ സംസ്ഥാന തലത്തില്‍ ഹരിപ്രസാദ് മത്സരിച്ചിട്ടുണ്ട്. ഭരതനാട്യത്തിനൊപ്പം നാടോടിനൃത്തത്തിലും ഈ കലോത്സവത്തില്‍ മത്സരിക്കുന്നുണ്ട്. 26000 രൂപയാണു ഇതിനു ചെലവു വരുന്നതെന്നും ഹരിപ്രസാദ് പറഞ്ഞു. നീലേശ്വരം രാജുമാസ്റ്ററാണു ഗുരു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."