ഇസ്‌ലാമിക കലാമേള ഇന്നുമുതല്‍
പഴയങ്ങാടി: ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ പയ്യന്നൂര്‍ മേഖലാ ഇസ്‌ലാമിക കലാമേളക്ക് ഇന്നു മാട്ടൂല്‍ തെക്കുമ്പാട് സ്വലാഹുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഇന്നു തുടക്കമാകും. പയ്യന്നൂര്‍, പെരുമ്പ, പുളിങ്ങോം, മാതമംഗലം, പിലാത്തറ, മാടായി, പുതിയങ്ങാടി, മാട്ടൂല്‍, ചെറുകുന്ന് റെയ്ഞ്ചുകളില്‍ നിന്നായി 600ല്‍ പരം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. ആറു വേദികളിലായി 62 ഇനം മത്സരങ്ങളാണു നടക്കുക. രാവിലെ 9.30ന് എം.പി മുഹ്‌യുദീന്‍ ഹാജി പതാക ഉയര്‍ത്തും. 10 മുതല്‍ ഓഫ്‌സ്റ്റേജ് മത്സരങ്ങള്‍. വൈകുന്നേരം നാലി ന് കലാമേള വിളംബര ബൈക്ക്‌റാലി പിലാത്തറയില്‍ നിന്നാരംഭിച്ച് തെക്കുമ്പാട് സമാപിക്കും. രാത്രി ഏഴിന് സമ്മേളനം അസീസ് താനിയേരി ഉദ്ഘാടനം ചെയ്യും. ബഷീര്‍ അസ്അദി നമ്പ്രം മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ എട്ടുമുതല്‍ കലാ-സാഹിത്യ മത്സരങ്ങള്‍. 10ന് പ്രദര്‍ശനം മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി അലി ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം സയ്യിദ് മശ്ഹൂര്‍ എ കോയതങ്ങള്‍ നിര്‍വഹിക്കുമെന്നും ഷമീര്‍ അസ്ഹരി, എം.വി നജീബ് മുട്ടം, എം.പി മൊയ്തീന്‍ ഹാജി, മുഹമ്മദ ഹനീഫ് യമാനി, യഹിയ മൗലവി നെടുവോട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തളിപ്പറമ്പ്: ജംഇയ്യത്തുല്‍ മുഅല്ലമീന്‍ തളിപ്പറമ്പ് മേഖലാ ഇസ്‌ലാമിക കലാമേള ഇന്നും നാളെയുമായി കരിമ്പം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. ഇന്നു രാവിലെ ഒന്‍പതിന് മന്ന മഖാം സിയാറത്ത് സിയാറത്തിന് സയ്യിദ് ടി. ഹാഷിം തങ്ങള്‍ നേതൃത്വം നല്‍കും. പത്തുമുതല്‍ സ്റ്റേജിതര മത്സരങ്ങള്‍ നടക്കും. വൈകുന്നേരം നാലിന് കപ്പാലം തങ്ങളെപള്ളിയില്‍ നിന്ന് വിളംബര റാലി നടക്കും. രാത്രി ഏഴിന് കണ്ണൂര്‍ പ്രസ്‌ക്ലബ് സെക്രട്ടറി എന്‍.പി.സി രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ഷുക്കൂര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഫൈസല്‍ തങ്ങള്‍, ഡോ.അന്ത്രു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്നു സീനിയര്‍, സൂപ്പര്‍ സീനിയര്‍ മുഅല്ലിം വിഭാഗങ്ങളില്‍ ബുര്‍ദ മത്സരം നടക്കും. നാളെ രാവിലെ എട്ടുമുതല്‍ ആയിരത്തോളം പ്രതിഭകള്‍ അഞ്ചുവേദികളിലായി മാറ്റുരയ്ക്കും. പത്തിന് പ്രദര്‍ശനം നഗരസഭാ ചെയര്‍മാന്‍ മഹ്മൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്യും. ഏഴിന് പ്രഭാഷണ സമ്മേളനം മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ചാംപ്യന്‍ഷിപ്പ് വിതരണം തളിപ്പറമ്പ് ഖാസി അഞ്ചരക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. സി. മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍അസീസ് ഹാജി പുഷ്പഗിരി, അബ്ദുറസഖ്, അബ്ദുല്ല യമാനി, ഉമര്‍ നദ്‌വി വിവിധ ചാംപ്യന്‍ഷിപ്പുകള്‍ വിതരണം ചെയ്യുമെന്നും ഹൈദര്‍ ഫൈസി, സലാം പെരുമളാബാദ്, ഇബ്‌നു ആദം, പി.പി മുഹമ്മദ് കുഞ്ഞി, കെ. സഈദ് ഹാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."