വ്യാപാരിയെ തലക്കടിച്ചുവീഴ്ത്തി പണം കവര്‍ന്ന സംഘം അറസ്റ്റില്‍
കുന്നംകുളം: കുന്നംകുളത്ത് വ്യാപാരിയെ തലക്കടിച്ചുവീഴ്ത്തി പണം കവര്‍ന്ന കൊട്ടേഷന്‍ സംഘത്തെ കുന്നംകുളം പൊലിസ് അറസ്റ്റ് ചെയ്തു.
പിടിയിലായത് കേസിലെ പ്രധാന പ്രതികള്‍. 2016 ഒക്ടോബറില്‍ കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ ഇരുമ്പ് വ്യാപാരം നടത്തുന്ന ചൊവന്നൂര്‍ താരുകുട്ടി സ്ഥാപനം പൂട്ടി പോകുമ്പോള്‍ പുറകില്‍ ബാക്കിലെത്തിയ സംഘം തലയ്ക്കടിച്ചുവീഴത്ത് 3,80,000 രൂപയോളം അപഹരിച്ച കേസിലെ പ്രധാന പ്രതികളാണ് പിടിയിലായത്. തൃൂര്‍ കല്ലൂര്‍ മാവിന്‍ചുവട് സ്വദേശികളായ കല്ലിങ്ങപുറം വീട്ടില്‍ അമല്‍ എന്ന കണ്ണാപ്പി(21). കമ്പിനിപടി മണപെട്ടി വീട്ടില്‍ നിഥിന്‍(21), പഴയപള്ളിക്ക് സമീപം മുട്ടത്ത് പ്രണവ്(19) എന്നിവരാണ് പിടിയിലായത്.
കൂട്ടു പ്രതിയായ അഭിജിത്ത് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. 4 പേരും ചേര്‍ന്നാണ് കൃത്യം ചെയ്്തത്. രണ്ട് ബൈക്കുകളിലായി രാത്രി 9 ഓടെ നഗരത്തിലെത്തിയ സംഘം സഹായികളുടെ നിര്‍ദ്ദേശാനുസരണം വടക്കാഞ്ചേരി റോഡില്‍ കാത്തുനിന്നി താരുകുട്ടിയെ ആക്രമിച്ച് പണവുമായി കടന്നുകളയുകയായിരുന്നു. സഹായികള്‍ക്ക് നല്‍കിയതിന് ശേഷം ബാക്കി വന്ന 1, 10,000 രൂപയയില്‍ പതിനായിരത രൂപ നേര്‍ച്ച നല്‍കുകയും ബാക്കി പണം തുല്യമായി വീതിക്കുകയും ചെയ്തു.ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ കൊട്ട്വേഷന്‍ സംഘാംഗങ്ങളായ ഇവരുടെ പേരില്‍ അഞ്ചിലേറെ ക്രിമിനല്‍ കേസുകളുണ്ട്. നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി സജീവ ബന്ധം പുലര്‍ത്തുന്നില്ലെന്നതിനാല്‍ കേസ് നടത്താനും മറ്റും പണമില്ലാതിരുന്നതാണ് ഇത്തരം ആക്രമം ചെയ്യാന്‍ പ്രേരിപ്പിച്ചെതന്ന്് അവര്‍ പൊലിസിനോട് പറഞ്ഞു.
പാര്‍ട്ടിക്ക് വേണ്ടി നടത്തിയ വെട്ടുകേസുകളിലും മറ്റും ആഴ്ചയില്‍ 4 ദിവസത്തോളം കോടതിയില്‍ കയറി ഇറങ്ങേണ്ടതിനാല്‍ മറ്റു ജോലികള്‍ക്ക് പോകാനാകുന്നില്ലെന്നും കേസ് നടത്താന്‍ പാര്‍ട്ടി പണം നല്‍കുന്നില്ലെന്നുമാണ് ഇവര്‍ പറയുന്നത്. മുന്‍പ് അമല്‍ ഒരു കേസില്‍ പെട്ട് ഗുരുവായൂരില്‍ ഒളിവില്‍ താമസിക്കുന്ന സമയത്താണ് ഈ കേസിലെ പ്രധാന പ്രതിയും മുഖ്യ ആസൂത്രകനുമായ സുമേഷിനെ പരിചയപെടുന്നത്, ഈ പരിചയം വഴി സുമേഷാണ് ഇവര്‍ക്ക് കൊട്ടേഷന്‍ നല്‍കിയത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന സുമേഷിനെ പിടികൂടാന്‍ ലൂക്് ഔട്ട് നോട്ടീസ് ഇറക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.
പ്രതികളെ കുറിച്ച് വിവരം ലഭിച്ച കുന്നംകുളം സി.ഐ രാജേഷ് കെ മേനോന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സൈബര്‍ സ്ലെലിന്റെയും പുതുക്കാട് പൊലിസിന്റേയും സഹായത്തോട നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്. മൂവരേയും വീടുകളില്‍ നിന്നും പിടികൂടുകയായിരുന്നു.പണം അപഹരിക്കാന്‍ ഇവര്‍ക്ക് സഹായം നല്‍കിയ രണ്ടു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കൃത്യം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.എസ്.ഐ ദിനേഷന്‍, എ.എസ്.ഐ ജിജിന്‍ ചാക്കോ,ഹാഷിഷ്,താജി,ഷുക്കൂര്‍,സുധീഷ്,ജയ്‌സണ്‍,ബിജു എന്നിവരും പ്രതികളെ പിടികൂടിയ പൊലിസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."