HOME
DETAILS

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

  
October 14, 2024 | 2:07 PM

High Court Orders Special Probe into Drug Abuse on Film Sets

എറണാകുളം: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ നടപടികളുമായി മുന്നോട്ടു പോകാമെന്നും, മതിയായ തെളിവുകള്‍ ലഭിച്ചാല്‍ പരാതികളില്‍ കേസെടുക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സമ്പൂര്‍ണ രൂപം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നിലെത്തിയ മൊഴികളില്‍ പലതും ക്രിമിനല്‍ കേസെടുക്കാവുന്നവയാണ്. പരാതിക്കാരുടെയും അതിജീവിതരുടെയും പേര് പുറത്തുവിടരുതെന്നും, എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ള രേഖകളില്‍ നിന്ന് അതിജീവിതരുടെ പേരുവിവരങ്ങള്‍ മറയ്ക്കണമെന്നും ഹൈക്കോടതി കര്‍ശനമായി നിര്‍ദേശിച്ചു.

പൊലിസ് വെബ്‌സൈറ്റില്‍ എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ അപ്ലോഡ് ചെയ്യരുത്. പരാതിക്കാരിക്കല്ലാതെ മറ്റാര്‍ക്കും കേസ് രേഖകള്‍ നല്‍കുന്നതിനും വിലക്കുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം മാത്രമായിരിക്കണം പ്രതികള്‍ക്ക് കേസ് രേഖകള്‍ നല്‍കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭ്യമാണോയെന്ന് പരിശോധിച്ച് തെളിവുകളുണ്ടെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തിന് ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകാം. മതിയായ തെളിവുകളില്ലെങ്കില്‍ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മൊഴി നല്‍കുന്നതിനായി ആരെയും എസ്‌ഐടി നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. അതിജീവിതര്‍ സഹകരിക്കുന്നില്ലെങ്കില്‍ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു, സിനിമാ മേഖലയിലെ ലഹരി ഉപയോഗം അന്വേഷിച്ച്, ലഹരി ഉപയോഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും എസ്‌ഐടിക്ക് ഹൈകോടതി നിര്‍ദേശം നല്‍കി. ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍.

 The high court has directed the formation of a special investigation team to probe drug abuse on film sets, ensuring a thorough examination of the issue and potential legal actions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  20 days ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  20 days ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  20 days ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  20 days ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  20 days ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  20 days ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  20 days ago
No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  20 days ago
No Image

തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

Kerala
  •  20 days ago
No Image

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു

Kerala
  •  20 days ago