
സര്ക്കാര് അനുമതിയില്ലാതെ പ്രവര്ത്തിക്കുന്ന സ്കൂളുകള് പൂട്ടും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സര്ക്കാര് അനുമതിയില്ലാതെ പ്രവര്ത്തിക്കുകയും അമിതമായ പ്രവേശനഫീസ് ഈടാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ തുറന്ന് പ്രവര്ത്തിക്കാന് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടി. കൊച്ചിയിലും തൃശൂരിലും വിദ്യാര്ഥികളെ അധ്യാപകര് തല്ലിച്ചതച്ച സംഭവത്തില് നിയമസഭയില് കെ.ജെ.മാക്സിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആര്ക്കും എവിടെയും വിദ്യാലയം ആരംഭിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി നിയമസഭയില് പറഞ്ഞു. സര്ക്കാരിന്റെ അനുമതിയില്ലാതെ ധാരാളം വിദ്യാലയം ആരംഭിക്കുന്നു, അതേസമയം അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും ഫീസും സിലബസുമെല്ലാം നിശ്ചയിക്കുന്നത് സ്കൂളുകളാണ്. ഇതിനെല്ലാം സര്ക്കാരിന്റെ അനുവാദം വേണമെന്നാണ് ചട്ടം. മുറുക്കാന് കട തുടങ്ങാന് ലൈസന്സ് വേണം, അപ്പോഴാണ് ഈ രീതിയില് വിദ്യാഭ്യാസ സ്ഥാപനങ്ങള് പ്രവര്ത്തിക്കുന്നത്. 25,000 രൂപ മുതല് ലക്ഷങ്ങള്വരെയാണ് സ്കൂളുകളില് ഡൊണേഷനായി വാങ്ങുന്നതെന്നും വിദ്യാഭ്യാസ കച്ചവടം അനുവദിക്കാന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ചട്ടങ്ങള് പാലിച്ചില്ലെങ്കില് സ്ഥാപനങ്ങളെ പ്രവര്ത്തിക്കാന് അനുവദിക്കില്ല. സര്ക്കാരിന്റെ അനുമതിയില്ലാതെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കാന് വിദ്യാഭ്യാസ ഡയറക്ടര്ക്ക് നിര്ദേശം നല്കി. ഒരു മാസത്തിനകം പരിശോധന പൂര്ത്തിയാക്കി റിപ്പോര്ട്ട് നല്കാനാണ് നിര്ദേശം. അതിനുശേഷം ചട്ടങ്ങള് പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നോട്ടിസ് നല്കും. വിദ്യാര്ഥി പ്രവേശനത്തിനു കോഴ വാങ്ങിയ സ്ഥാപനങ്ങള്ക്കും നോട്ടിസ് നല്കാന് നിര്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
The Education Minister has announced that schools operating without government permission will be shut down, citing concerns over unauthorized educational institutions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായി; ഇൻസ്റ്റഗ്രാം കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി
Kerala
• 7 days ago
കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്
Kerala
• 7 days ago
പുതിയ കസ്റ്റംസ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ: 60,000 ദിർഹത്തിൽ കൂടുതലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഡിക്ലയർ ചെയ്യണം
uae
• 7 days ago
താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരുക്കൽപ്പിച്ച സംഭവം: ഒൻപതുവയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം തന്നെയെന്ന് റിപ്പോർട്ട്
Kerala
• 7 days ago
ഗുരുവായൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു
Kerala
• 7 days ago
ഫുട്ബോൾ ആരാധകർക്കൊപ്പം യുഎഇ; എഎഫ്സി 2026 ലോകകപ്പ് യോഗ്യതാ മത്സരം; ഒമാനെതിരെ നേടുന്ന ഓരോ ഗോളിനും 2ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് e&
uae
• 7 days ago
തളിപ്പറമ്പിലെ തീപിടുത്തം: 50 കോടിയുടെ നാശനഷ്ടം; തീ പടർന്നത് ട്രാൻസ്ഫോർമറിൽ നിന്നല്ലെന്ന് കെഎസ്ഇബി
Kerala
• 7 days ago
പ്രവാസിളെ നാടുകടത്തും, കുവൈത്ത് പൗരന്മാർക്ക് തടവും പിഴയും; പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് മുന്നേ ഓർക്കുന്നത് നല്ലത്; ഇല്ലെങ്കിൽ പണി കിട്ടും
Kuwait
• 7 days ago
ഡെന്റൽ ഇംപ്ലാന്റ് ശസ്ത്രക്രിയയിൽ പിഴവ്; രോഗിക്ക് 1,00,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി
uae
• 7 days ago
ആര്സിസിയില് കാന്സര് മരുന്ന് മാറി നല്കിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്
Kerala
• 7 days ago
ശബരിമലയിലെ സ്വര്ണപ്പാളി വിവാദം: അന്വേഷണം വേണം, പരാതി നല്കി ദേവസ്വം ബോര്ഡ്
Kerala
• 7 days ago
അൽ-സിദ്ദീഖ് ഏരിയയ്ക്ക് എതിർവശത്തുള്ള സ്ട്രീറ്റ് 404 ൽ 12 മണിക്കൂർ റോഡ് അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പ്
Kuwait
• 7 days ago
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയെ ഫേസ്ബുക്കിൽ വിമർശിച്ചതിന് സംഘം ചേർന്ന് ആക്രമണം; മുൻ ഡിവൈഎഫ്ഐ നേതാവ് ഗുരുതരാവസ്ഥയിൽ
Kerala
• 7 days ago
'ഈ ബ്രാൻഡിന്റെ കുപ്പിവെള്ളം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരം'; താമസക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ
uae
• 7 days ago
സമാധാന നൊബേൽ പ്രഖ്യാപിച്ചു; ട്രംപിന് ഇന്ന് ഹാലിളകും; പുരസ്കാരം മരിയ കൊറീന മചാഡോയ്ക്ക്
International
• 7 days ago
ലഖിംപുർ ഖേരി കൊലക്കേസ്; ദീപാവലി ആഘോഷിക്കാൻ മുൻ കേന്ദ്രമന്ത്രിയുടെ മകന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി
National
• 7 days ago
'മുനമ്പത്തേത് വഖഫ് ഭൂമിയല്ല' നിരീക്ഷണവുമായി ഹൈക്കോടതി; സിംഗിള് ബെഞ്ച് വിധി റദ്ദാക്കി
Kerala
• 7 days ago
സോഷ്യൽ മീഡിയയിലൂടെയുള്ള ആൾമാറാട്ടത്തിന് കടുത്ത ശിക്ഷയുമായി യുഎഇ; തട്ടിപ്പുകാരെ കാത്തിരിക്കുന്നത് 10 ലക്ഷം ദിർഹം പിഴയും ഒരു വർഷം ജയിൽശിക്ഷയും
uae
• 7 days ago
എതിർ ദിശയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കി; ദുബൈയിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്
uae
• 7 days ago
ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്
Kerala
• 7 days ago
ലോകമേ അറിയുക, ഗസ്സയിലെ മരണക്കണക്ക്
International
• 7 days ago