യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും
ദുബൈ:യു.എ.ഇയിലെ 'അൽ വാസ്മി' മഴക്കാല സീസൺ ഈ മാസം പകുതിയോടെ ആരംഭിച്ച് ഡിസംബർ 6 വരെ നീണ്ടു നിൽക്കും. മിതമായ താപനിലയായതിനാൽ അറബ് കലണ്ടറിലെ ഏറ്റവും ജനപ്രിയമായ കാലഘട്ടങ്ങളിലൊന്നാണ് ഇതെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. അൽ വാസ്മി 'സഫ്രി' സീസണിനെ പിന്തുടരുകയും 'സുഹൈൽ' നക്ഷത്രം ഉദിച്ചുയരുമ്പോൾ ശരത്കാലത്തിന്റെ ആഗമനത്തെ അടയാളപ്പെടുത്തുക യും ചെയ്യുന്നുവെന്നും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാനും അറബ് യൂണിയൻ ഫോർ സ്പേസ് സയൻസസ് ആൻഡ് അസ്ട്രോണമി അംഗവുമായ ഇബ്രാഹിം അൽ ജർവാൻ അഭിപ്രായപ്പെട്ടു.
അൽ വാസ്മി കാലയളവിൽ പകൽ താപനില കൂടുതൽ മിത-മായതായിത്തീരുന്നു. അതേസമയം, രാത്രികളിൽ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങുന്നു. പ്രഭാതം മുതൽ വിശേഷിച്ചും കൂടുതൽ തണുപ്പുണ്ടാകുന്നു. സീസൺ പുരോഗമിക്കുമ്പോൾ രാത്രികൾ കൂടുതൽ തണുത്തതായിത്തീരും. പകൽ താപനിലയും കുറയുന്നു.
ഡിസംബർ 6ന് അൽ വാസ്മി സീസൺ അവസാനിക്കുമ്പോൾ ശൈത്യകാലത്തിലേക്ക് പ്രവേശിക്കുകയായി. ഇതോടെ ശൈത്യ മാസങ്ങളായി. പകൽ സമയത്ത് 30ഡിഗ്രി സെൽഷ്യസ് മുതൽ 34ഡിഗ്രി സെൽഷ്യസ് വരെയും, രാത്രിയിൽ 12ഡിഗ്രി സെൽഷ്യസ് മുതൽ 18ഡിഗ്രി സെൽഷ്യസ് വരെയാകും താപനില. കൂടാതെ, അൽ വാസ്മി സമയത്ത് പെയ്യുന്ന മഴ ഭൂമിക്ക് പ്രത്യേകിച്ചും പ്രയോജനകരമാണ്. കാരണം, കുറഞ്ഞ ബാഷ്പീകരണ നിരക്ക് ഭൂഗർഭ ജലശേഖരം നിറയ്ക്കാൻ സഹായിക്കുന്നു. അൽ വാസ്മിയിലേക്ക് നയിക്കുന്ന ദിവസങ്ങളിൽ വടക്ക് നിന്ന് മേഘങ്ങൾ രൂപം കൊള്ളാൻ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."