HOME
DETAILS
MAL
താലൂക്ക് ഓഫിസ് മാര്‍ച്ച് ഉപേക്ഷിച്ചു
backup
February 18 2017 | 08:02 AM
വടക്കാഞ്ചേരി: മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രാത്സവമായ ഉത്രാളിക്കാവ് പൂര നടത്തിപ്പിനെ ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം.മുന്‍ വര്‍ഷങ്ങളിലേത് പോലെ എഴുന്നള്ളിപ്പും,മറ്റ് ചടങ്ങുകളും നടത്താന്‍ ജില്ലാ ഭരണ കൂടം അനുമതി നല്കി.
പൂരത്തിന്റെ ആചാര അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താന്‍ സഹായിച്ച മന്ത്രിമാര്‍, എം.എല്‍.എമാര്‍,സാമൂഹിക രാഷ്ട്രീയ പൗര പ്രമുഖര്‍, ഫെസ്റ്റിവെല്‍ കോഡിനേഷന്‍ കമ്മിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരെ പൂരം കോഡിനേഷന്‍ കമ്മിറ്റി അഭിനന്ദിച്ചു. ഇന്ന് നടത്താനിരുന്ന താലൂക്ക് ഓഫീസ് മാര്‍ച്ച് മാറ്റി വെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ചീഫ് കോഡിനേറ്റര്‍ ബാബു പൂക്കുന്നത്ത് അധ്യക്ഷനായി. പി.എന്‍ ഗോകുലന്, സി.എ ശങ്കരന് കുട്ടി, ടി.പി പ്രഭാകരമേനോന്, എ.കെ സതീഷ് കുമാര്‍, തുളസി കണ്ണന്, പി.ആര് സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."