പരീക്ഷാപേടിയ്ക്ക് 'മാന്ത്രികപ്പൂട്ടി'ട്ട് സുപ്രഭാതം
കോഴിക്കോട്:പരീക്ഷാപേടിയ്ക്ക് മാന്ത്രികപ്പൂട്ടിട്ട് വിജയത്തിനായി മനസൊരുക്കി വിദ്യാര്‍ഥികളുടെ മടക്കം. സുപ്രഭാതം ദിനപത്രം എസ്.എസ്.എല്‍.സി, പ്ലസ് ടുവിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മോട്ടിവേഷന്‍ ക്ലാസിലാണ് വിദ്യാര്‍ഥികള്‍ മനസിനെ കീഴടക്കി വിജയത്തിന്റെ പുതിയ സൂത്രവാക്യം സ്വന്തമാക്കിയത്.
പ്രമുഖ മാന്ത്രികനും മൈന്റ് ഡിസൈനറുമായ ആര്‍.കെ മലയത്താണ് ജാലവിദ്യയിലൂടെ വിദ്യാര്‍ഥികളുടെ മനസില്‍ നിന്നും പരീക്ഷാപേടിയെ പുറത്താക്കിയത്. നിര്‍മല മലയത്തും ക്ലാസിന് നേതൃത്വം നല്‍കി. നൂറോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
നിരന്തര പരിശ്രമമാണ് ജീവിതവിജയത്തിന് ആധാരമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മനസിനെ മൂന്നായി തരം തിരിച്ചായിരുന്നു ക്ലാസിന്റെ തുടക്കം. ബോധം, ഉപബോധം,അബോധം. ബോധമനസില്‍ നിന്നു ചെയ്യുന്നതെന്തും വിജയകരമായി നില്‍ക്കും. അത് ഉപബോധ മനസില്‍ വന്ന് പതിച്ചാല്‍ 24 മണിക്കൂറും വിജയത്തിനായുള്ള പരിശ്രമത്തിലാകും. എന്നാല്‍ അബോധ മനസില്‍ എത്തിക്കഴിഞ്ഞല്‍ ഒന്നും തന്നെ നടക്കില്ല. ഫലം പരാജയമായിരിക്കും. മലയത്ത് ചൂണ്ടിക്കാട്ടി.
പരീക്ഷാകാലത്തിന് തുടക്കം കുറിക്കുമ്പോള്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉപദേശത്തിനൊപ്പം മൂന്ന് വില്ലന്‍മാര്‍ മുന്നിലെത്തും. ആത്മവിശ്വസക്കുറവ്, അപകര്‍ഷതാബോധം, ഭയവും ഉത്കണ്ഠയും. ഇത്തരം ന്യൂനതകളെ മനസിലാക്കി ഉറച്ച തീരുമാനത്തോടെയും അത്മവിശ്വാസത്തോടെയും പരീക്ഷയെ സമീപിച്ചാല്‍ വിജയം സുനിശ്ചിതം. അദ്ദേഹം വ്യക്തമാക്കി.
രണ്ടു മണിക്കൂര്‍ നീണ്ട ക്ലാസ് കഴിഞ്ഞപ്പോള്‍ പൂര്‍ണആത്മവിശ്വാസം. ഇനി നേരിടാം പരീക്ഷയെ, പേടിയില്ലാതെ. വിദ്യാര്‍ഥികള്‍ പറഞ്ഞു.
വര്‍ഷങ്ങളായി മാജിക് ഹിപ്പ്‌നോട്ടിസം മേഖലകളെ സമൂഹനന്മക്കു വേണ്ടി ഉപയോഗപ്പെടുത്തുന്ന മലയത്തിന്റെ വ്യത്യസ്തമായ മോട്ടിവേഷന്‍ ക്ലാസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം ലഭിച്ചത്. ഉച്ചക്ക്‌ശേഷം സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.വി ശിഹാബ് കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."