ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതിയുടെ മക്കളെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടിസ്
ഇരിട്ടി: കൊല്ലപ്പെട്ട നാടോടി യുവതിയുടെ മക്കളെ കണ്ടെത്താനായി പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. കുട്ടികളുടെ ചിത്രവും ഇരിട്ടി പൊലിസിന്റെ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി കൈകോര്‍ക്കാം ഈ കുരുന്നുകള്‍ക്കായ് എന്ന കാംപയിന്‍ സന്ദേശവുമായാണ് പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇരിട്ടിയില്‍ താമസിക്കുകയായിരുന്ന നാടോടി യുവതിയായ ശോഭയെ കാമുകനായ മഞ്ജുനാഥ് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളുകയായിരുന്നു.
ഇതിനു ശേഷം ശോഭയുടെ മക്കളായ ആര്യനെയും അമൃതയെയും കൂട്ടി മഞ്ജുനാഥ് രക്ഷപ്പെട്ടു. കേസില്‍ മഞ്ജുനാഥിനെ പിടികൂടുമ്പോള്‍ കുട്ടികള്‍ കൂടെയുണ്ടായിരുന്നില്ല. കുട്ടികളെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വച്ച് കാണാതായെന്നാണ് മഞ്ജുനാഥ് പൊലിസിന് മൊഴി നല്‍കിയിരിക്കുന്നത്.
പൊലിസിന്റെ ചോദ്യം ചെയ്യലില്‍ ശോഭയുടെ ഭര്‍ത്താവ് രാജുവിനെ മഞ്ജുനാഥും ശോഭയും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു. രാജുവിനെ കൊലപ്പെടുത്തിയ ശേഷം വയനാട്ടിലെ കല്‍പറ്റ, മാനന്തവാടി, പനമരം, കാട്ടിക്കുളം എന്നിവിടങ്ങളില്‍ മഞ്ജുനാഥ് ശോഭയുമൊത്ത് താമസിച്ചിരുന്നു.
ശോഭയുടെ കൊലപാതകത്തിനുശേഷം കുട്ടികള്‍ക്കായി പൊലിസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്നാണ് കുട്ടികളെ കണ്ടെത്തുന്നതിനായി പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."