കിം ജോങ് നാമിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍
ക്വാലാലംപൂര്‍: ഉത്തരകൊറിയന്‍ ഉന്നതാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. റി ജോങ് ചോള്‍ എന്നാണ് ഇയാളുടെ പേര്. ഇയാള്‍ ഉത്തരകൊറിയക്കാരനാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന നാലാമത്തെയാളാണ് ചോള്‍. ഇന്തോനീഷ്യന്‍ വനിത, മലേഷ്യക്കാരായ രണ്ടുപേര്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
നാമിന്റെ മുഖത്ത് വിഷം ഒഴിച്ചയാള്‍ മക്കാവുവില്‍ നിന്ന് വിമാനമാര്‍ഗം ക്വാലാലംപൂരില്‍ എത്തിയതാണ്. ക്വാലാലംപൂരിലെ സെലങ്കോറില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പൊലിസ് പറയുന്നു. അതേസമയം നാമിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യത്തില്‍ ഉത്തരകൊറിയയും മലേഷ്യയും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. മരിച്ചയാള്‍ കിം ജോങ ്‌നാം തന്നെയാണെന്ന് തിരിച്ചറിഞ്ഞതായി മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി പറഞ്ഞു. ഇയാളുടെ പാസ്‌പോര്‍ട്ടില്‍ കിം ചോള്‍ എന്ന് പേരാണ് ഉണ്ടായിരുന്നത്. അതിനാല്‍ ഔദ്യോഗികമായി മരിച്ചയാളെ തിരിച്ചറിയാന്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇന്തോനേഷ്യന്‍ വനിതയുടെ പേര് സിതി ഐസ്യയാണെന്ന് മലേഷ്യന്‍ പൊലിസ് പറഞ്ഞു. ഇവരുടെ കാമുകനായ മലേഷ്യന്‍ പൗരനെയും പൊലിസ് ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായ വിയ്റ്റനാം സ്വദേശിയുടെ പേര് ഡൊവാന്‍ ദി ഹിയോങ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നാമിന്റെ മരണത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ സി.സി.ടി.വി ദൃശ്യം പൊലിസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ പിടിയാലവരുമായി ഇവര്‍ക്ക് സാദൃശ്യമുണ്ടോയെന്ന് ഉറപ്പില്ല. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.
നാമിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്‌തെന്നും എന്നാല്‍ പരിശോധനാഫലം പുറത്തുവിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ പരിശോധനാ ഫലം തള്ളിക്കളയുന്നതായി ഉത്തരകൊറിയ വ്യക്തമാക്കി. നാമിന്റെ മൃതദേഹം ഉടന്‍ വിട്ടുനല്‍കണമെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടു. ഡി.എന്‍.എ പരിശോധന കഴിയാതെ വിട്ടുനല്‍കാനാവില്ലെന്ന് മലേഷ്യന്‍ അധി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."