HOME
DETAILS

അന്ധമായ വിദ്വേഷം എന്തിന്?

  
backup
February 14 2018 | 01:02 AM

andhamaya-vishywasam-enthin

എന്റെ അപ്പന്‍ എല്ലാ ഇലക്ഷനുകളിലും തോറ്റ, തോല്‍പ്പിക്കപ്പെട്ട വ്യക്തിയാണ്. ഒരിക്കല്‍ ജയിച്ചു. അത് ലോക്‌സഭയിലേക്ക് ആയിരുന്നു. ആ ജയത്തിന് സഹായിച്ചത് കേരളാ കോണ്‍ഗ്രസ് ആണ്. ഇടതുമുന്നണിയില്‍ ഉണ്ടായിരുന്നതു കൊണ്ടാണ്. ക്രിസ്ത്യാനികള്‍ പൊതുവേ അരിവാളും ചുറ്റികയും നക്ഷത്രവും കണ്ടാല്‍ കുത്തില്ല. എന്തായാലും അന്ന് ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും ഉണ്ടായിരുന്നതുകൊണ്ട് സി.പി.എമ്മിന് ഒരു സീറ്റ് കിട്ടി. അതും ഇടുക്കിയില്‍ നിന്ന്. എന്റെ അപ്പന് ജയിക്കാനുമായി. 

എന്റെ ഓര്‍മയില്‍ ഞങ്ങളുടെ വീട്ടില്‍ വന്ന കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവ് എ.കെ ആന്റണി ആയിരുന്നു. അന്ന് അദ്ദേഹവും ഇടതുമുന്നണിയിലായിരുന്നു. ഒരു ദിവസം പെട്ടെന്ന് അപ്പന്റെ കൂടെ കയറി വന്നു. എന്തൊരു സന്തോഷമായിരുന്നു എല്ലാവര്‍ക്കും അന്ന്. നാരങ്ങാവെള്ളവും കായവറുത്തതും ആണ് അദ്ദേഹത്തിന് അന്ന് കൊടുത്തത്. ഇനിയും വരാമെന്ന് പറഞ്ഞാണ് പോയത്. പക്ഷേ, ആ പോക്ക് ഇടതുമുന്നണിയില്‍ നിന്ന് തന്നെ ആയിരുന്നു.
അതുവരെ കോണ്‍ഗ്രസുകാരോട് മിണ്ടാന്‍ പാടില്ല, കെ.എസ്.യുക്കാരോട് മിണ്ടാന്‍ പാടില്ല എന്നൊക്കെയായിരുന്നു. അതിനൊരു മാറ്റം വന്നു തുടങ്ങിയപ്പോഴേക്കും ആന്റണി വിട്ട് പോയി. അതോടെ കോണ്‍ഗ്രസ് വിരോധം ഒന്നുകൂടി കൂടി. ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം. സി.പി.എം-കോണ്‍ഗ്രസ് ബന്ധത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആണല്ലോ പാര്‍ട്ടിയിലും പത്രങ്ങളിലും.
കെ.വി തോമസിനെ കണ്ടതിന് എന്നെ അധിക്ഷേപിച്ച ശ്രീമതി ജോസഫൈന്‍ കടുത്ത വി.എസ് പക്ഷക്കാരിയായാണ് പാര്‍ട്ടിക്കാര്‍ പറഞ്ഞുള്ള അറിവ്. വി.എസ് തന്നെയാണ് കോണ്‍ഗ്രസുമായി കൂട്ടാവാം എന്ന് പറഞ്ഞ് സഖാക്കള്‍ക്ക് കത്ത് എഴുതിയത്.
കോണ്‍ഗ്രസുമായി കൂടാമെന്ന് 31 പേര് വോട്ട് ചെയ്തല്ലോ. വേണ്ടാന്ന് 55 വോട്ടുകളും കിട്ടി. കിട്ടിയ 55 വോട്ടുകളേക്കാള്‍ ശ്രദ്ധിക്കേണ്ടത് കിട്ടാതെ പോയ 31 വോട്ടുകളാണ്. അവര്‍ അത്രയും പേര്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടാമെന്ന് പറഞ്ഞല്ലോ. എനിക്ക് ഭയങ്കരമായ സന്തോഷമാണ്. പാര്‍ട്ടി സഖാക്കള്‍ക്ക് വന്ന ഈ മാറ്റം കണ്ട്. കുട്ടിക്കാലത്തെ സൗഹൃദം പോലും രാഷ്ട്രീയത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്ന എനിക്കതില്‍ സന്തോഷിക്കാമല്ലോ അല്ലേ.
'മുഖ്യശത്രു' ആരാന്നുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള അറിവും വിവരവും ഒന്നും എനിക്കില്ല. എന്നാലും കുഞ്ഞു അറിവുകളും അനുഭവങ്ങളും വച്ച് എന്റെ അഭിപ്രായം ഭൂരിപക്ഷ അഭിപ്രായം എപ്പോഴും സത്യസന്ധമാവില്ല. നീതീകരിക്കാനാവില്ല എന്നാണ്. അതിന്റെ, ഭൂരിപക്ഷ അഭിപ്രായത്തിന്റെ ഏറ്റവും വലിയ രക്തസാക്ഷിയാണല്ലോ യേശുക്രിസ്തു.
'പിലാത്തോസിന്റെ ഭാര്യ മാത്രമാണ്' ഈ മനുഷ്യന്‍ നീതിമാനാണ് എന്ന് പറഞ്ഞത്. ഭൂരിപക്ഷാഭിപ്രായം കാരണമാണ് യേശു കുരിശിലായത്. യേശുക്രിസ്തുവിനെ കുറച്ച് നാളായി കമ്മ്യൂണിസ്റ്റാക്കി വച്ചിരിക്കുകയാണ് പാര്‍ട്ടിക്കാര്‍.
ആദ്യത്തെ കമ്മ്യൂണിസ്റ്റ്, ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ് എന്നൊക്കെയാണ് വിശേഷണങ്ങള്‍. ഒരു വശത്ത് ബി.ജെ.പി, മോദി, സംഘികള്‍ എന്നൊക്കെ പറയുമ്പോഴും അവര്‍ക്കെതിരെ ഒന്നു ചേരണമെന്നാഗ്രഹിക്കുന്നവര്‍ ചിലരുടെയെങ്കിലും വ്യക്തിതാല്‍പര്യങ്ങള്‍ക്കാണ് വില കൊടുക്കുന്നത്. ഇന്ത്യയിലെ 'ആദ്യത്തെ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയെന്ന' ഭാഗ്യത്തെ തട്ടിത്തെറിപ്പിച്ചവര്‍ തന്നെയാണ് ഇപ്പോഴും അങ്ങനെയുള്ള ഒരു സാധ്യത തള്ളിക്കളയുന്നത്.
മുഖ്യശത്രു ഇതാണ് എന്ന് പറഞ്ഞ് ആ ശത്രുവിനെ നേരിടാനാവാതെ അകന്ന് നില്‍ക്കുന്നത് എന്തിനു വേണ്ടിയാണ്. ആര്‍ക്ക് വേണ്ടിയാണ്. പാര്‍ട്ടി, പാര്‍ട്ടി സഖാക്കള്‍ എന്ത് മാത്രം മാറി. ഇനിയും മാറും, മാറിയല്ലേ പറ്റൂ.
മതത്തെ അകറ്റി നിര്‍ത്തി വിശ്വാസത്തെ ചോദ്യം ചെയ്ത് അതിനെല്ലാം എന്നേ മാറ്റം വന്നു. വിശ്വാസികളെ അകറ്റിയാല്‍ വോട്ടാകില്ല എന്ന ബോധ്യം വന്നപ്പോള്‍ അതിന് മാറ്റം വന്നു. ശ്രീകൃഷ്ണജയന്തി പാര്‍ട്ടി പരിപാടിയായി മാറി. ഇപ്പോള്‍ പറയുന്നത് പാര്‍ട്ടി അംഗങ്ങള്‍ക്ക് വിശ്വാസം പാടില്ല എന്നാണ്. കുടുംബാംഗങ്ങള്‍ക്കാവാം എന്നായി. ഒരു വ്യക്തിയെ എന്തുമാത്രം സംഘര്‍ഷത്തിലാക്കുന്നു ഇത്. പരസ്യമായി ആരാധനാലയങ്ങളില്‍ പോകാന്‍ പാടില്ല.
ഈ സഖാക്കള്‍ കണ്ണടച്ച് നിന്ന് പ്രര്‍ഥിച്ചാല്‍ എങ്ങനെ കണ്ടുപിടിക്കും. രക്തസാക്ഷി മണ്ഡപത്തിന്റെ മുന്‍പില്‍ പോലും നിന്നു പ്രാര്‍ഥിച്ചൂടെ. തൂണിലും തുരുമ്പിലും ഉണ്ടല്ലോ ആ ശക്തി.
കേരളത്തില്‍ ഇപ്പോഴും പാര്‍ട്ടിയെ പാര്‍ട്ടി ചിഹ്നത്തെ അന്ധമായി വിശ്വസിക്കുന്ന ആരാധിക്കുന്ന പ്രതീക്ഷിക്കുന്ന കുറെയേറെ ആള്‍ക്കാരുണ്ട്. അവരാണ് പാര്‍ട്ടിയുടെ ബലം. ഞാന്‍ ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ മിക്ക രാജ്യങ്ങളില്‍ നിന്നുള്ളവരുമായി സംസാരിക്കുവാന്‍ സാധിച്ചിരുന്നു. നമ്മളോട് ഒരു തരത്തിലും സംസാരിക്കുവാന്‍ താല്‍പര്യം കാട്ടാതിരുന്നത് ചൈനക്കാരാണ്.
വളരെ കുറച്ച് മാത്രം ഇടപെടുന്ന പൊതുവെ കര്‍ക്കശക്കാരനായ ജര്‍മന്‍കാര്‍ പോലും നമ്മള്‍ സംസാരിച്ചാല്‍ താല്‍പര്യം കൂടുമായിരുന്നു. ചൈനക്കാര്‍ എപ്പോഴും ഒരു അകല്‍ച്ച കാട്ടി. ഒരിക്കല്‍ റുമേനിയക്കാരായ ദമ്പതികളെ പരിചയപ്പെട്ടു. അവര്‍ വിദ്യാര്‍ഥികളായിരുന്നു. എന്റെ അപ്പന്‍ റുമേനിയ സന്ദര്‍ശിച്ചിട്ടുള്ളതാണ്. ഞാന്‍ വലിയ അഭിമാനത്തോടെ എന്റെ അപ്പന്റെ കമ്മ്യൂണിസ്റ്റ് ബന്ധത്തെപ്പറ്റി പറഞ്ഞു. അവരുടെ മറുപടി കമ്മ്യൂണിസം നല്ല ഐഡിയ ആണ്.
പ്രാക്ടിക്കല്‍ അല്ല എന്നാണ്. ആ രാജ്യത്തെ അവരുടെ ജീവിതനിലവാര തകര്‍ച്ചയെ പറ്റിയെല്ലാം പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒറ്റക്ക് നിന്ന് ജയിച്ച് ഒരു സീറ്റു പോലും നേടുവാന്‍ പോകുന്നില്ല നമ്മുടെ നാട്ടില്‍. കേരള കോണ്‍ഗ്രസിനെ കൂടെ കൂട്ടാമെങ്കില്‍ 'ഒറിജിനല്‍' കോണ്‍ഗ്രസിനെ കൂടെ കൂട്ടിക്കൂടെ മുഖ്യശത്രുവിനെ നേരിടാന്‍. തെരഞ്ഞെടുപ്പ് ഫലം വന്നുകഴിയുമ്പോള്‍ ഞങ്ങളുടെ ജനപിന്തുണ കൂടി, വോട്ട് ശതമാനം കൂടി, എന്നാലും തോല്‍വി അംഗീകരിക്കുന്നുവെന്നല്ലാം പറഞ്ഞാലും താമര ഇവിടെ വിടര്‍ന്നു എന്ന് ആരും മറക്കേണ്ട.
എറണാകുളത്ത് നെഹ്‌റു കപ്പ് നടക്കുന്ന സമയത്ത് ഞങ്ങള്‍ക്ക് വി.ഐ.പി പാസ് കിട്ടും. ഞാനും അമ്മയും കൂടെ പോകും. മുന്നിലെ നിരയില്‍ തന്നെ ഇരിക്കും. സഹോദരന്മാര്‍ക്ക് ഗാലറിയില്‍ ഇരിക്കാനായിരുന്നു ഇഷ്ടം. പ്രണബ് മുഖര്‍ജിയും (അന്ന് അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു എന്നാണ് എന്റെ ഓര്‍മ) എ.കെ ആന്റണിയുടെ കൂടെ കളി കാണുവാന്‍ വരുമായിരുന്നു. ഞങ്ങളുടെ തൊട്ടടുത്താണ് ഇരിക്കുന്നത്. മിക്ക ദിവസവും അവരെന്തെങ്കിലും കൊറിക്കാന്‍ മേടിക്കും. എനിക്കും അമ്മക്കും തരും.
ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്മക്കൊരു മടി. നമ്മുടെ കൈയില്‍ കാശില്ല, സീറ്റ് മാറി ഇരിക്കാമെന്നായി. പിന്നീടുള്ള ദിവസങ്ങളില്‍ തൊട്ടുപിറകിലെ വരിയിലേക്ക് ഇരുന്നു. പാര്‍ട്ടി സഖാക്കള്‍ക്ക് ഇഷ്ടക്കേട് വരണ്ട എന്നും ഉണ്ടായിരുന്നു ആ മാറ്റത്തിനു പിന്നില്‍.
മലയാളികളുടെ മുന്നില്‍ സി.പി.എമ്മുകാരും കോണ്‍ഗ്രസും ഒരുമിച്ചിരിക്കുമ്പോള്‍ ഒരു ചിരി വരുമായിരിക്കും കാണുന്നവര്‍ക്ക്. ബാക്കി സംസ്ഥാനങ്ങളില്‍ ആ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. അതുകൊണ്ടാണല്ലോ കേന്ദ്ര കമ്മിറ്റിയില്‍ മറ്റുള്ള സംസ്ഥാനങ്ങള്‍ അത്രക്ക് എതിര്‍ക്കാത്തത്. വി.എസും പിണറായിയും കാനവും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം ഒരു മന്ത്രിസഭയില്‍ ഒരുമിച്ചിരുന്നു കേരളം ഭരിച്ചാല്‍ എന്ത് ഭംഗിയായിരിക്കും.
മുന്‍പ് യു.പി.എ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ചേരാതെ പിന്താങ്ങിയും നിയന്ത്രിച്ചും നിന്നതുപോലെ ആയിരുന്നുവെങ്കില്‍ ഇന്ന് ബി.ജെ.പി ഭരിക്കുന്നു, ഫാസിസം ആണ് എന്നു പറഞ്ഞ് വേവലാതിപ്പെടേണ്ടി വരില്ലായിരുന്നുവല്ലോ. എന്തായാലും നമ്മുടെ രാജ്യത്ത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വരാനൊന്നും പോകുന്നില്ല. ബംഗാളികള്‍ മാറി ചിന്തിച്ചപ്പോള്‍ തന്നെ അതിനൊരു തീര്‍ച്ചയായി. മലയാളികള്‍ ബുദ്ധി കൂടുതല്‍ കാരണം അഞ്ചു വര്‍ഷം വീതം വച്ച് കൊടുത്തിരിക്കുകയാണല്ലോ. ആരെയും അകറ്റാതെ 'സമദൂര സിദ്ധാന്തം' കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് കിട്ടിയവരാണല്ലോ നമ്മള്‍. കഴിഞ്ഞ ഒക്ടോബറില്‍ ഞാന്‍ രണ്ടു ദിവസം ലഖ്‌നൗവില്‍ പോയിരുന്നു. ആര് മാറി വന്നാലും യോഗിയും യോഗ്യനും കാവിയോ ചുവപ്പോ വെള്ളയോ നിറം മാറിയാലും ചിഹ്നം മാറിയാലും ജനങ്ങളുടെ ജീവിക്കാനുള്ള നെട്ടോട്ടം നേരിട്ട് കണ്ടതാണ്. ആരു ഭരിച്ചാലും നമ്മുടെ ജീവിതം മാറുന്നുണ്ടോ, നമ്മളായിട്ട് മാറ്റുന്നതല്ലാതെ.
മാറുന്നത് അധികാരത്തില്‍ എത്തുന്നവരുടെ, അധികാരം കൈയാളുന്നവരുടെ 'ജീവിത നിലവാരം' മാത്രമാണ്. അത് ഞാന്‍ സംസാരിച്ച ലഖ്‌നൗകാര്‍ തിരിച്ച് ചോദിച്ച ചോദ്യത്തിലൂടെ മനസിലായി. അവരോട് ഞാന്‍ ചോദിച്ചു പുതിയ ഭരണം എങ്ങനെയാണ്, മറുപടി എന്റെ മറുപടി തന്നെ.
അവരുടെ ജീവിതം മാറി. അല്ലാതെന്ത് മാറ്റം ബി.ജെ.പി പേടി പറയുന്നവര്‍ അസഹിഷ്ണുത എന്ന് വിലപിക്കുന്നവര്‍ സത്യസന്ധമായി ആണ് ഈ വിലാപങ്ങളും പ്രസ്താവനകളും ആരോപണങ്ങളും ഉന്നയിക്കുന്നതെങ്കില്‍ ഒന്നിച്ചു നിന്ന് 'മുഖ്യശത്രുവിനെ' നേരിടുവാന്‍ കൈകോര്‍ത്തു കൂടെ.
സത്യത്തില്‍ എനിക്ക് ഭയങ്കര സംശയമുണ്ട്. അങ്ങനെയൊരു ശത്രുവുണ്ടോ, നമ്മുടെ ഇടയിലുള്ള ശത്രുക്കള്‍ തന്നെയല്ലേ അതിനേക്കാള്‍ ഭീകരര്‍. ഇതെല്ലാം അധികാരം കിട്ടുവാന്‍ വേണ്ടി സാധാരണ ജനങ്ങളെ വഞ്ചിക്കാനും ഭയപ്പെടുത്താനും വേണ്ടി നിര്‍മിക്കപ്പെടുന്നതാണോ.
ഞാന്‍ വിവാഹിതയായ ശേഷം ഒരിക്കല്‍ അപ്പന്‍ എന്നോട് രാഷ്ട്രീയത്തിലിറങ്ങാന്‍ പറഞ്ഞു. ആ സമയത്ത് നടന്ന ഒരു കലാലയ കൊലപാതകത്തെപറ്റി ഞാന്‍ പറഞ്ഞ അഭിപ്രായം കേട്ടാണ് അപ്പനത് പറഞ്ഞത്. എസ്.എഫ്.ഐക്കാര്‍ മരണപ്പെടുമ്പോള്‍, കാല്ലപ്പെടുമ്പോള്‍ വലിയ അക്ഷരത്തില്‍ വാര്‍ത്തയാണ് ദേശാഭിമാനിയില്‍. കെ.എസ്.യു, എ.ബി.വി.പിക്കാരുടെ മരണം ചെറിയ വാര്‍ത്തയും. അപ്പോഴേക്കും ഞാനൊരു അമ്മയായിരുന്നു. ഞാനപ്പനോട് പറഞ്ഞു.
അമ്മമാര്‍ക്ക് മക്കളുടെ മരണം ഒരേ വേദനയാണുണ്ടാക്കുന്നത്. അത് അപ്പന്റെ പാര്‍ട്ടി പത്രം മറക്കേണ്ടാന്ന്. അത് പറഞ്ഞപ്പോഴാണ് എന്നോട് രാഷ്ട്രീയത്തിലിറങ്ങാന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞു, എന്നാല്‍ കോണ്‍ഗ്രസില്‍ ചേരാം. അപ്പന്റെ പാര്‍ട്ടിയില്‍ കാശുമില്ല, അധികാരവും ഇല്ലാന്ന്. അതിനൊക്കെ മാറ്റം വന്നു. ഇനിയും വന്നുകൊണ്ടേയിരിക്കും. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമല്ലേ.
പാര്‍ട്ടി, പാര്‍ട്ടി സഖാക്കള്‍ എത്രമാത്രം മാറി. ബി.ജെ.പിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ച് ഒരു മുന്നണിയില്‍ വരുന്ന കാലവും വരും. ആ നല്ല കാലത്തിനായി കാത്തിരിക്കുന്നു. അങ്ങനെ വന്നാല്‍ എത്ര പേരുടെ എത്ര അമ്മമാരുടെ കണ്ണീരിന് അവസാനം ആകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago