ജയിലില്‍ ശശികലയുടെ അയല്‍ക്കാരി സയനൈഡ് മല്ലിക
ബംഗളൂരു: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെ ഓരോ ദിവസത്തെയും ജയില്‍ ജീവിതം തുടങ്ങുന്നത് കൊടുംകുറ്റവാളിയായ സയനൈഡ് മല്ലികയെന്ന കെമ്പമ്മയെ കണികണ്ടുകൊണ്ട്. കൊലപാതക പരമ്പര നടത്തിയ സ്ത്രീയാണ് സയനൈഡ് മല്ലിക. കവര്‍ച്ചക്കായി ഏഴ് സ്ത്രീകളെ സൈനയ്ഡ് നല്‍കി കൊലപ്പെടുത്തിയ മല്ലികയെ താമസിപ്പിച്ച സെല്ലിനടുത്ത സെല്ലിലാണ് ശശികലയെയും പാര്‍പ്പിച്ചിരിക്കുന്നത്.
കൊടുംകുറ്റവാളിയെപ്പോലെ തന്നെ കണക്കാക്കരുതെന്നും പൊലിസ് ജീപ്പില്‍ കയറാന്‍ തനിക്ക് കഴിയില്ലെന്നും വാദിക്കുന്ന ശശികല ജയിലില്‍ തനിക്ക് ജയലളിത തടവില്‍ കഴിഞ്ഞിരുന്ന കാലത്ത് ലഭിച്ചിരുന്ന എ ക്ലാസ് പരിഗണന ലഭിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ഈ സൗകര്യങ്ങളെല്ലാം നിഷേധിക്കപ്പെടുകയും കൊടും കുറ്റവാളിയുടെ സെല്ലിനടുത്ത് കഴിയേണ്ടി വരികയുമാണ് ശശികല ഇപ്പോള്‍.
ജയലളിതയുടെ ആരാധികയാണ് മല്ലിക. അവര്‍ക്ക് ശശികലയോടും ആരാധനയാണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
സ്വര്‍ണത്തിനും പണത്തിനുമായി ഏഴ് സ്ത്രീകളെ സൈനയ്ഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ മല്ലികയെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. 1999നും 2007നും ഇടയിലാണ് വിവിധ ക്ഷേത്രങ്ങളില്‍ വച്ച് സ്ത്രീകളെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്.
വീട്ടു ജോലിക്കാരിയായി ജോലി തുടങ്ങിയ ഇവര്‍ ജോലിചെയ്യുന്ന വീടുകളില്‍ മോഷണം നടത്താറുണ്ടായിരുന്നു. ഇത് പിടിക്കപ്പെട്ട് ജയിലിലായി. തുടര്‍ന്ന് ചിട്ടി തുടങ്ങി. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയെത്തുടര്‍ന്ന് ഇവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായി. ഇതിനിടയില്‍ ഭര്‍ത്താവും ഉപേക്ഷിച്ചു. പിന്നീടാണ് വേഗത്തില്‍ പണക്കാരിയാകുന്നതിനായി സ്വര്‍ണാഭരങ്ങളും പണവും തട്ടിയെടുക്കാനായി ഇറങ്ങിയത്. ഇതിലാണ് ഇവര്‍ ഏഴു സ്ത്രീകളെ കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."