HOME
DETAILS

കേരള നവോത്ഥാന ചരിത്രത്തിലേക്കുള്ള വാതില്‍

  
backup
February 18 2017 | 22:02 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%a8%e0%b4%b5%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4-2

 

 


കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ ആധാരശിലകള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പണ്ഡിത സഭയുമായി പിണഞ്ഞു കിടക്കുന്നതാണ്. എണ്ണത്തില്‍ മതസംഘടനകള്‍ ധാരാളമുണ്ടെണ്ടങ്കിലും കേരളത്തിലെ മുസ്‌ലിം ജനസാമാന്യത്തിന്റെ മതകീയവും ധാര്‍മികവുമായ ജീവിത പരിസരം രൂപപ്പെടുത്തിയെടുത്തത് വിശുദ്ധരായ പണ്ഡിതര്‍ നിസ്വാര്‍ഥമായി സ്ഥാപിച്ച സമസ്തയാണ്.
മദ്‌റസാ സംവിധാനവും പാതിരാ പ്രഭാഷണവും ഖുര്‍ആന്‍ ക്ലാസുമായി ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളവരെ ജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവിലേക്കു കൊണ്ടണ്ടുവരാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ വിജയം. കേരളത്തില്‍ ഇസ്‌ലാമിക ജീവിതവ്യവസ്ഥയുടെ യഥാര്‍ഥ ചിത്രം പകര്‍ന്നു നല്‍കുകയും പാരമ്പര്യ മതകീയ വഴികളെ കാത്തുസൂക്ഷിക്കുകയും ചെയ്തതും ഈ പണ്ഡിത കൂട്ടായ്മയാണ്.
ഈ ചരിത്രനിയോഗത്തിന്റെ സമഗ്രചിത്രം വരച്ചുവയ്ക്കുന്ന ഗ്രന്ഥമാണ് 'സമസ്ത: ചരിത്രത്തിന്റെ നാള്‍വഴികള്‍' എന്ന പുസ്തകം. എഴുത്തുകാരനും പ്രഭാഷകനുമായ പി.എ സ്വാദിഖ് ഫൈസി താനൂര്‍ രചിച്ച ഈ ഗ്രന്ഥം കോഴിക്കോട്ടെ ഇസ്‌ലാമിക് സാഹിത്യ അക്കാദമിയാണ് (ഇസ) പ്രസിദ്ധീകരിച്ചിരിക്കുന്നത്. 16 അധ്യായങ്ങളിലായാണ് ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. സമസ്തയുടെ രൂപീകരണ പശ്ചാത്തലം, ആദര്‍ശ പ്രതിരോധങ്ങള്‍, കര്‍മപരിപാടികള്‍, സമ്മേളനങ്ങള്‍, നിലപാടുകള്‍, പ്രസിദ്ധീകരണങ്ങള്‍, ദഅ്‌വാ സംരംഭങ്ങള്‍, നേതാക്കള്‍ എന്നീ വിഷയങ്ങളാണ് ഉള്ളടക്കം. നീണ്ടണ്ട വര്‍ഷങ്ങളുടെ അന്വേഷണത്തിനും പഠനത്തിനും പരിശോധനയ്ക്കും ശേഷമാണ് പുസ്തകം പുറത്തിറക്കിയത്. നൂറിനോടടുക്കുന്ന സമസ്തയുടെ ചരിത്രം സൂക്ഷ്മമായി അടയാളപ്പെടുത്താന്‍ സമയം വേണ്ടണ്ടിവരുമല്ലോ.
ഒന്നാം അധ്യായം കേരളത്തിലെ മുസ്‌ലിം ആഗമനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്നു. സമസ്തയുടെ പിറവിയുടെ ചരിത്രം പറയുന്നത് രണ്ടണ്ടാം അധ്യായത്തിലാണ്. അഞ്ചാമത്തേതു ദൈര്‍ഘ്യമുള്ള അധ്യായമാണ്. സമ്മേളനങ്ങളാണ് പ്രതിപാദ്യം. ത്വരീഖത്തുമായും നവീനവാദികളുമായുമുള്ള പോരാട്ടത്തിന്റെ ഐതിഹാസിക ഏടുകളുള്ളത് ആറ്, ഏഴ് അധ്യായങ്ങളിലാണ്. സമസ്തയില്‍ നടന്ന സ്വരഭേദത്തിന്റെയും വിഘടനത്തിന്റെയും ചരിത്രമാണ് ഏഴിലുള്ളത്. പക്ഷപാതിത്വങ്ങളില്ലാതെ വിഘടനകാലത്തെ ചരിത്രം സത്യസന്ധമായാണ് പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സമസ്തയുടെ രാഷ്ട്രീയം, ശരീഅത്ത് വിവാദം എന്നീ നിര്‍ണായകമായ ഘട്ടങ്ങളുടെ ചരിത്രവും ഈ അധ്യായത്തിലുണ്ടണ്ട്. പതിമൂന്നാം അധ്യായത്തില്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെയും ഉപസംഘടനകളുടെയും വര്‍ത്തമാനമാണ് പറയുന്നത്. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മുതല്‍ പി.പി മുഹമ്മദ് ഫൈസി വരെ വഴികാട്ടികളായി മണ്‍മറഞ്ഞ നേതാക്കളുടെ ജീവിതത്തിലേക്കാണു മുന്‍പേ നടന്നവര്‍ എന്ന ഒടുവിലെത്തെ അധ്യായം വാതില്‍ തുറക്കുന്നത്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അനുഗ്രഹ സന്ദേശത്തോടെയും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ മുഖവുരയോടെയും പുസ്തകം ആരംഭിക്കുന്നു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരാണ് എഡിറ്റിങ് നിര്‍വഹിച്ചത്.
സമസ്തയുടേതല്ല, കേരള മുസ്‌ലിംകളുടെ തന്നെ വൈജ്ഞാനികവും നവോത്ഥാനപരവുമായ വഴിയടയാളങ്ങളെ അന്വേഷിച്ചിറങ്ങുന്നവര്‍ക്കു മുന്നില്‍ ആദ്യം എത്തേണ്ടണ്ട ഗ്രന്ഥമാണിതെന്നതില്‍ തര്‍ക്കമില്ല. കേവലം സമസ്തയുടെ ഗമനവഴികളിലൂടെ മാത്രമല്ല പുസ്തകം സഞ്ചരിക്കുന്നത്, ആ കാലത്തെ സാംസ്‌കാരികവും സാമൂഹികവുമായ വ്യവഹാര മണ്ഡലങ്ങളെ മുഴുവന്‍ ഗ്രന്ഥകാരന്‍ റഫറന്‍സ് നോട്ട് സഹിതം സ്പര്‍ശിക്കുന്നുണ്ടണ്ട്.
ദീര്‍ഘമായ സമയവും അതിനേക്കാള്‍ ദൈര്‍ഘ്യമുള്ള ക്ഷമയും ഇതിനായി ഗ്രന്ഥകാരന്‍ മാറ്റിവച്ചിട്ടുണ്ടെണ്ടന്നു സ്പഷ്ടം. തൊണ്ണൂറു കഴിഞ്ഞിട്ടും നിറവസന്തത്തില്‍ നില്‍ക്കുന്ന ഒരു മഹാ വൃക്ഷത്തിന്റെ അടിവേരുകള്‍ താണ്ടണ്ടിയുള്ള സഞ്ചാരത്തിനും അതിന്റെ സ്ഥിരീകരണത്തിനും വര്‍ഷങ്ങളുടെ ഭഗീരധ പ്രയത്‌നം വേണ്ടണ്ടിവരും. സമസ്ത എന്ന വലിയ മതസംഘടനയുടെ ചരിത്രം കുടികൊള്ളുന്നത് കേവലം ഇന്നു കാണുന്ന ഓഫിസ് കെട്ടിടത്തിലോ മദ്‌റസാ കെട്ടിടങ്ങളിലോ മാത്രമല്ല, മറ്റു ലക്ഷ്യങ്ങളൊന്നുമില്ലാതെ നിസ്വാര്‍ഥരായി നാട്ടിന്‍പുറങ്ങളില്‍ ദീനിനായി ജീവിച്ചു മരിച്ച അനേകം മനുഷ്യരുടെ വിയര്‍പ്പുകളിലുമുണ്ടണ്ട് അതിന്റെ ചരിത്രം.
വേതനമില്ലാതെ മദ്‌റസാധ്യാപനം നടത്തിയ ഉസ്താദുമാര്‍, കൈയും മെയ്യും മറന്ന് പള്ളിയും മദ്‌റസയും പണിത സധാരണക്കാര്‍, വരുമാനമില്ലാതെ ഹൗളില്‍ വെള്ളം നിറച്ച പള്ളി സേവകര്‍, സമയം തെറ്റാതെ പള്ളിയില്‍ ഇമാം നിന്ന പണ്ഡിതര്‍, എല്ലാത്തിനുമുപരി സമസ്ത എന്ന വികാരം നെഞ്ചേറ്റിയ കേരളത്തിലെ പരകോടികള്‍. ഇവരുടെ ചരിത്രംകൂടി (പ്രാദേശികമായെങ്കിലും) രേഖപ്പെടുത്തപ്പെടുമ്പോഴേ ഈ ചരിത്രം പൂര്‍ത്തിയാവുകയുള്ളൂ.
ഗ്രന്ഥകാരന്‍ തന്നെ അവതാരികയില്‍ അതു സൂചിപ്പിക്കുന്നുണ്ടണ്ട്. 'സമസ്തയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന ആദ്യത്തെ പുസ്തകമല്ല ഇത്, അവസാനത്തേതുമല്ല. ഏതാനും പുസ്തകങ്ങളില്‍ ഒതുക്കിവയ്ക്കാന്‍ സാധിക്കുന്ന അക്ഷരക്കൂട്ടങ്ങളുമല്ല സമസ്തയുടെ ചരിത്രം'. 1086 പേജില്‍ കെട്ടുറപ്പോടെ ഇസ പുറത്തിറക്കിയ പുസ്തകത്തിനു 900 രൂപയാണ് മുഖവില. കോഴിക്കോട്ടെ ഇസ തന്നെയാണ് വിതരണക്കാരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago