HOME
DETAILS

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

  
November 10, 2024 | 2:12 PM

Canada Sikh for Justice leader arrested in attack on Hindu temple

കാനഡ:കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിലായി. കാനഡയിലെ ഖാലിസ്ഥാനി പ്രതിഷേധങ്ങളുടെ മുഖ്യ സംഘാടകനായ ഇന്ദർജീത് ഗോസലിനെ വെള്ളിയാഴ്ചയാണ് പിടികൂടിയതായി കനേഡിയൻ പൊലിസ് അറിയിച്ചത്. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പീൽ റീജിയണൽ പൊലിസ് (പിആർപി) വ്യക്തമാക്കി.

സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ജനറൽ കൗൺസൽ ഗുർപത്വന്ത് പന്നൂന്റ ലെഫ്റ്റനന്റ് ആയാണ് ഗോസൽ അറിയുന്നത്. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) നേതാവ് ഹർദീപ് സിംഗ് നജ്ജാറന്റെ സഹായി ആയിരുന്നു ഇന്ദർജീത് ഗോസൽ. 2023 ജൂൺ 18-ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ച് നജ്ജാര്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് ഗോസൽ റഫറണ്ടത്തിന്റെ പ്രധാന കനേഡിയൻ സംഘാടകനായി മാറിയത്.

അടുത്തിടെയാണ് ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ഖലിസ്ഥാൻ വാദികൾ ആക്രമണം അഴിച്ചുവിട്ടത്. അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമംനടത്തുകയായിരുന്നു. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡയിലെ മന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും അവരുടെ മതാചാരങ്ങൾക്ക് അവകാശമുണ്ടെന്ന് അനിത ആനന്ദ് പ്രതികരിച്ചത്. നേരത്തെ ഖലിസ്ഥാൻ സംഘടനയുടെ പ്രകടനത്തിൽ കനേഡിയൻ പൊലിസിലെ ഒരു ഉദ്യോഗസ്ഥൻ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ഈ പൊലിസുകാരനെ സസ്പെൻഡ് ചെയ്തതായി കാനഡ പിന്നീട് വ്യക്തമാക്കിയിരുന്നു.

ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ നവംബർ എട്ടിന് ഗോസലിനെ അറസ്റ്റ് ചെയ്യുകയും പാധികളോടെ അദ്ദേഹത്തെ വിട്ടയക്കുക്കുകയും ചെയ്തതായി കനേഡിയൻ പൊലിസ് വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. ഇയാളെ ബ്രാംപ്ടണിലെ ഒന്റോറിയോ കോടതിയിൽ ഹാജരാക്കുമെന്നും പീൽ റീജിയൻ പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ ബോംബ് എന്ന് പറഞ്ഞ് പരിഭ്രാന്തി പടര്‍ത്തിയ ഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  22 days ago
No Image

പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 20ഓളം യാത്രക്കാർക്ക് പരിക്ക്

Kerala
  •  22 days ago
No Image

Delhi Red Fort Blast Live Updates: കാര്‍ വാങ്ങിയത് സല്‍മാന്‍, പിന്നീട് ദേവേന്ദ്രന് വിറ്റു, തുടര്‍ന്ന് മറ്റൊരാള്‍ക്ക്; രണ്ട് പേരും കസ്റ്റഡിയില്‍; അവസാന ആര്‍.സി ഉടമയെ കണ്ടെത്താന്‍ പൊലിസ്

National
  •  22 days ago
No Image

സാമ്പാറിന് രുചിയില്ല; കേന്ദ്ര സർവകലാശാലയിൽ കിച്ചൺ ഹെൽപ്പറെ പുറത്താക്കി; ജാതി വിവേചനമെന്ന് ആരോപണം

National
  •  22 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രധാന വകുപ്പുകൾ പണിതരുമോ? പേടിയിൽ സി.പി.എം

Kerala
  •  22 days ago
No Image

വെറും അഞ്ച് മിനിറ്റിനുള്ളില്‍ കുവൈത്ത് വിസ റെഡി; വികസനത്തിലും സുരക്ഷയിലും പുതിയൊരു ഘട്ടത്തിലേക്കെന്ന് ഷെയ്ഖ് ഫഹദ് 

Kuwait
  •  22 days ago
No Image

ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; 3.7 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയിൽ മുന്നണികൾ

National
  •  22 days ago
No Image

ഫോര്‍ഡ് കുഗ കാറുകളുടെ 2019 -2024 മോഡലുകള്‍ ഖത്തര്‍ തിരിച്ചുവിളിച്ചു

qatar
  •  22 days ago
No Image

മഴക്കു വേണ്ടിയുള്ള നിസ്‌കാരത്തിന് ആഹ്വാനം ചെയ്ത് സൗദി രാജാവ്

Saudi-arabia
  •  22 days ago
No Image

ഭൂമി ഇടിഞ്ഞുവീഴുന്നത് പോലെ തോന്നി, ചിതറിത്തെറിച്ച മൃതദേഹങ്ങള്‍'; ഭീതി വിവരിച്ച് ദൃക്‌സാക്ഷികള്‍

National
  •  22 days ago