HOME
DETAILS

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

  
November 11, 2024 | 4:23 AM

Sandeep Warrier drowned in the trolley

പാലക്കാട്: ട്രോളി ബാഗ് കള്ളപ്പണ വിവാദത്തിൽ അപ്രസക്തനായി സന്ദീപ് വാര്യർ. പാർട്ടിവിടുമെന്ന സൂചന നൽകി കഴിഞ്ഞ ആഴ്ച മുഴുവനും വാർത്തകളിൽ നിറഞ്ഞുനിന്ന സന്ദീപ് വാര്യരെ ഒറ്റ രാത്രികൊണ്ട് 'അപ്രസക്ത'മാക്കുകയായിരുന്നു ട്രോളി ബാഗ് വിവാദം.
പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥിക്കും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും എതിരേ കടുത്ത വിമർശനമുന്നയിച്ച് പാർട്ടിവിടുമെന്ന സൂചന നൽകി കഴിഞ്ഞ ആഴ്ച മുഴുവനും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു സന്ദീപ്.  പാര്‍ട്ടിയിൽനിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ടെന്നും അത്തരക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യാതൊരു ഇടപെടലും നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ബി.ജെ.പിയിൽ ജനാധിപത്യ വിരുദ്ധ നടപടികളാണുണ്ടാകുന്നതെന്നും ഇനി പ്രതീക്ഷയില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചിരുന്നു. 
ഫേസ് ബുക്ക്പേജിലും മാധ്യമങ്ങൾക്ക് മുന്നിലും വിവാദ പരാമർശങ്ങളുമായി നിരന്തരം പ്രത്യക്ഷപ്പെട്ട സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് ഇടപെട്ടതും സി.പി.എമ്മുമായി 'ഡീലു'റപ്പിച്ചെന്ന വിവരങ്ങൾ പുറത്തുവന്നതും വലിയ വാർത്തയായി. 
സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവും പാർട്ടിയിലേക്ക് ക്ഷണിച്ചതും സി.പി.എമ്മിനെ പുകഴ്ത്തി സന്ദീപ് വാര്യർ സംസാരിച്ചതും സമൂഹമാധ്യമങ്ങളിലുൾപ്പെടെ വലിയ ചർച്ചാ വിഷയമായിരുന്നു. ഇതിനിടയിലാണ് പാലക്കാട് കെ.ടി.എം ഹോട്ടലിലെ കോൺഗ്രസ് നേതാക്കൾ താമസിച്ച മുറിയിൽ പൊലിസ് റെയ്ഡ് നടന്നത്. 
തുടർന്നുണ്ടായ ട്രോളി ബാഗ് കള്ളപ്പണ ആരോപണത്തിൽ സന്ദീപ് വാര്യരുണ്ടാക്കിയ വിവാദം മുങ്ങിപ്പോവുകയായിരുന്നു. ഇതോടെ ബി.ജെ.പി നേതൃത്വവുമായി വിലപേശാനുള്ള പാർട്ടിവിടൽ തന്ത്രം നനഞ്ഞ പടക്കം പോലെയായി. നിലവിൽ സി.പി.ഐയിലേക്ക് ചുവട് മാറ്റാനൊരുങ്ങുകയാണ് സന്ദീപ് വാര്യർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

സംസ്ഥാനത്ത് പവര്‍ കട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്; താല്‍ക്കാലിക വൈദ്യുതി തടസങ്ങള്‍ അറ്റകുറ്റപ്പണിമൂലം

Kerala
  •  a month ago
No Image

മഴ കനക്കുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍; ജൂണ്‍ ഒന്നുമുതല്‍'ഓപ്പറേഷന്‍ തൂഫാന്‍'

Kerala
  •  a month ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  a month ago
No Image

'കാരണഭൂതന്‍' ആക്കിയവരും തള്ളി; പിണറായി എം.എല്‍.എ സ്ഥാനം രാജിവെക്കണം, പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനല്ലെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി

Kerala
  •  a month ago
No Image

ചൈനയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; മരണം 90 ആയി, തിരച്ചിൽ തുടരുന്നു

International
  •  a month ago
No Image

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala
  •  a month ago
No Image

ലേയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; അപകട ശേഷമുള്ള മേജർ ജനറലിന്റെ സെൽഫി വൈറൽ

National
  •  a month ago
No Image

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്തിന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

Kerala
  •  a month ago