HOME
DETAILS

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

  
Web Desk
November 11, 2024 | 3:17 AM

Israeli PM Netanyahu Admits to Hezbollah-Targeted Pager Attack in Lebanon

തെല്‍അവീവ്: ലബനാനില്‍ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടത്തിയ പേജര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്‌റാഈല്‍ തന്നെയെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 

'പേജര്‍ ആക്രമണത്തിന് പിന്നില്‍ തങ്ങള്‍ തന്നെയെന്ന് നെതന്യാഹു സ്ഥിരീകരിച്ചിരിക്കുന്നു' നെതന്യാഹുവിന്റെ വക്താവ് പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. 

സെപ്തംബറില്‍ നടന്ന ആക്രമണത്തില്‍ ഇസ്‌റാഈലിനു പങ്കുണ്ടെന്ന് ആദ്യമായാണ് നെതന്യാഹു സമ്മതിക്കുന്നത്. ബൈറൂതില്‍ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിര്‍ദേശ പ്രകാരമാണെന്നും ഞായറാഴ്ച ക്യാബിനറ്റ് യോഗത്തില്‍ നെതന്യാഹു വ്യക്തമാക്കി. പ്രതിരോധ വൃത്തങ്ങളില്‍നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്നുമടക്കമുള്ള എതിര്‍പ്പ് വകവെക്കാതെയായിരുന്നു ലബനാനില്‍ ആക്രമണം നടത്താന്‍ നെതന്യാഹു ഉത്തരവ് പുറപ്പെടുവിച്ചത്. 

സെപ്തംബറില്‍ നടന്ന ആക്രമണത്തില്‍ നാല്‍പതോളം പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 30 മിനിറ്റിനകം ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇസ്‌റാഈല്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ജി.പി.എസ് സംവിധാനം, മൈക്രോഫോണ്‍, ക്യാമറ എന്നിവയില്ലാത്ത പേജറുകളാണ് ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത്.

പേജര്‍ ആക്രമണവുമായി ബന്ധപ്പെട്ട്  അന്താരാഷ്ട്ര തൊഴില്‍ സംഘടനക്ക് പരാതി നല്‍കിയതായി നേരത്തെ ലബനാന്‍ അറിയിച്ചിരുന്നു. മനുഷ്യകുലത്തിലും സാങ്കേതികവിദ്യക്കും തൊഴിലിനും എതിരെ ഇസ്‌റാഈല്‍ യുദ്ധം നടത്തുകയാണെന്നാണ് പരാതിയില്‍ പറയുന്നത്.  ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാന്‍ ഇസ്‌റാഈലിനു നേരെ ആക്രമണം നടത്തിയിരുന്നു. ഹൈപ്പര്‍സോണിക് ഫത്തഹ് മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്. എന്നാല്‍ ഇറാന്റെ മിസൈലുകളെ ഫലപ്രദമായി തടഞ്ഞെന്നാണ് ഇസ്‌റാഈലിന്റെ പ്രതികരണം.

 Israeli Prime Minister Benjamin Netanyahu has confirmed Israel’s involvement in the September pager attack targeting Hezbollah in Lebanon, which killed over 40 people and injured thousands. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലെ യുഎഇയിലെ പൊതു അവധി ദിനങ്ങളെ സംബന്ധിച്ചറിയാം; താമസക്കാർക്ക് നീണ്ട വാരാന്ത്യങ്ങൾ പ്രതീക്ഷിക്കാം

uae
  •  21 days ago
No Image

കടബാധ്യത: മകന്റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  21 days ago
No Image

അൽ ഐനിൽ ആറ് വയസ്സുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

uae
  •  21 days ago
No Image

പോർച്ചുഗീസ് താരം ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇക്കാരണത്താൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  21 days ago
No Image

'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം

National
  •  21 days ago
No Image

ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്പൂര്‍ണ പണിമുടക്ക്, അത്യാഹിത സേവനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും

Kerala
  •  21 days ago
No Image

'നിനക്ക് ബ്രാഹ്‌മണരെ പോലെ സംസ്‌കൃതം പഠിക്കാനാവില്ല' ഡീനിനെതിരെ ജാതിവിവേചന പരാതിയുമായി കേരള സർവ്വകലാശാല പി.എച്ച്ഡി വിദ്യാർഥി; പിഎച്ച്ഡി തടഞ്ഞുവെച്ചതായും പരാതി 

Kerala
  •  21 days ago
No Image

ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോ

Cricket
  •  21 days ago
No Image

100 കോടിയുടെ ക്രമക്കേട്: സി.പി.എമ്മിന് കുരുക്കായി നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ്

Kerala
  •  21 days ago
No Image

സഊദിയിൽ മാത്രമല്ല, ആ ലീഗിൽ കളിച്ചാലും ഞാൻ ഒരുപാട് ഗോളുകൾ നേടും: റൊണാൾഡോ

Football
  •  21 days ago