HOME
DETAILS

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

  
Farzana
November 10 2024 | 08:11 AM

Chief Justice DY Chandrachud Condemns Bulldozer Justice in Final Verdict Before Retirement

ടൊറന്റോ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം കുടിയേറ്റക്കാരുടെ വര്‍ധനവിന് കാരണമായേക്കുമെന്ന ജാഗ്രതയില്‍ കാനഡ. 
 യുഎസ് അതിര്‍ത്തി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് കാനഡ. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തല്‍ നടപ്പാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് അഭയാര്‍ഥികളുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്ന വര്‍ധനവിന് കാരണം. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ അയല്‍രാജ്യമായ കാനഡയില്‍ അഭയം തേടുമെന്നാണ് സൂചന. 

കുടിയേറ്റക്കാര്‍ നമ്മുടെ രാജ്യത്തിന്റെ രക്തത്തില്‍ വിഷം കലര്‍ത്തുകയാണെന്ന് ട്രംപ് പലപ്പോഴും തന്റെ പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.

'ഞങ്ങള്‍ അതീവ ജാഗ്രതയിലാണ്. ഞങ്ങളുടെ എല്ലാ കണ്ണുകളും അതിര്‍ത്തിയിലേക്ക് നോക്കുകയാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാന്‍. കാരണം കുടിയേറ്റത്തെ കുറിച്ചുള്ള ട്രംപിന്റെ നിലപാട് കാനഡയിലേക്കുള്ള നിയമവിരുദ്ധവും ക്രമരഹിതവുമായ കുടിയേറ്റത്തിന് കാരണമാകുമെന്ന് ഞങ്ങള്‍ക്കറിയാം''  കനേഡിയന്‍ മൗണ്ടഡ് പൊലിസ് വക്താവ്, സര്‍ജന്റ് ചാള്‍സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതിനിടെ കാനഡ ഉപപ്രധാനമന്ത്രി നിലവിലെ പ്രശ്‌നങ്ങളും സാധ്യതകളും ചര്‍ച്ച ചെയ്യാന്‍ ചുമതലപ്പെട്ട മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.

ട്രംപിന്റെ ആദ്യ ഭരണകാലത്തും കാനഡയിലേക്ക് വന്‍ കുടിയേറ്റം നടന്നിരുന്നു. യു.എസ് സംരക്ഷണം നഷ്ടപ്പെട്ട ഹെയ്തിക്കാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് കുടിയേറ്റക്കാരാണ് 2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍  കാനഡയിലേക്ക് പലായനം ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  6 days ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  6 days ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  6 days ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  7 days ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  7 days ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  7 days ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  7 days ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  7 days ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  7 days ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  7 days ago