HOME
DETAILS

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

  
എം.അപർണ
November 11 2024 | 03:11 AM

Child Internet Abuse 38 Lives Lost

കോഴിക്കോട്: മൊബൈൽ ഫോണിനോടും ഇന്റർനെറ്റിനോടുമുള്ള കുട്ടികളുടെ അഭിനിവേശം ചെന്നെത്തുന്നത് തീരാവേദനയിലേക്ക്. 2016 മുതൽ ഈവർഷം വരെ 38 കുട്ടികളാണ് മൊബൈൽഫോൺ, ഇന്റർനെറ്റ് വിഷയങ്ങളെ ചൊല്ലി ആത്മഹത്യ ചെയ്തത്. കൂടാതെ ഇന്റർനെറ്റ് ദുരുപയോഗത്തിലൂടെ കുറ്റകൃത്യങ്ങളിലേക്ക് എത്തിച്ചേർന്ന 14 കുട്ടികളെ കണ്ടെത്തി നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

 മൊബൈൽ ഫോണും ഇന്റർനെറ്റും കുട്ടികളുടെ കൂടി ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെയാണ് പ്രശ്‌നങ്ങൾ ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിയത്. അമിത ഫോൺ ഉപയോഗം മൂലം തട്ടിപ്പുകളിലും ലഹരിക്കടത്തിലേക്കും ലൈംഗിക ചൂഷണങ്ങളിലും അകപ്പെടുന്ന കുട്ടികളാണ് ഇത്തരത്തിൽ ആത്മഹത്യയിലേക്ക് എത്തുന്നത്. 

മുമ്പ് രക്ഷിതാക്കളുടെ ഫോണാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പഠനത്തിനും മൊബൈൽ ഫോണുകൾ അത്യാവശ്യമായതോടെ കുട്ടികൾക്ക് സ്വന്തമായി തന്നെ ഫോൺ ലഭിക്കുന്ന അവസ്ഥയുണ്ട്. സ്മാർട്ട് ഫോണുകളെ കുറിച്ചുള്ള രക്ഷിതാക്കളുടെ അറിവുകൾ പരിമിതമാകുന്നത് കുട്ടികൾക്ക് സഹായകമാണ്. അത്യാഹിതം സംഭവിച്ചതിന് ശേഷമാണ് ഭൂരിപക്ഷം രക്ഷിതാക്കളും തങ്ങളുടെ കുട്ടിക്ക് നേരിട്ട ചതിയെക്കുറിച്ച് തിരിച്ചറിയുന്നത്.

ഇന്നത്തെ കൗമാരം- യൗവനം നേരിടുന്ന പ്രധാന മാനസികാരോഗ്യ വെല്ലുവിളി ഇന്റർനെറ്റ് അഡിക്ഷൻ ഡിസോർഡർ (ഐ.എ.ഡി) ആണെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. ദിവസത്തിൽ കൂടുതൽ സമയവും ഓൺലൈനിൽ ചെലവഴിക്കുന്നതാണ് ഈ അവസ്ഥ. അമിതമായ സമൂഹമാധ്യമ ഉപയോഗം, ഓൺലൈൻ ഷോപ്പിങ്, ഓൺലൈൻ ഗെയിമിങ്, ഓൺലൈൻ ചാറ്റിങ് എന്നിങ്ങനെ കൂടുതൽ സമയവും വെർച്വൽ ലോകത്തായിരിക്കും ഇത്തരക്കാർ. അതിനാൽ തന്നെ ഇവർക്ക് അവരുടെ കമ്പ്യൂട്ടറുകളോ മൊബൈൽ ഫോണുകളോ കിട്ടാതിരിക്കുന്നത് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഇന്റർനെറ്റ്  ലഭിക്കാതിരുന്നാൽ കടുത്ത വിഷാദവും സമ്മർദവും ഇവർക്കുണ്ടാകും. 

തുടർച്ചയായ ഉപയോഗം മൂലം വിരലുകൾക്ക് വിറയൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായിരിക്കും. ഇന്റർനെറ്റ് അഡിക്ഷനെ ഗേമിങ് ഡിസോർട്ടർ എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇത്തരത്തിൽ ഓൺലൈൻ ദുരുപയോഗത്തിൽപ്പെട്ട കുട്ടികൾക്കും ഓൺലൈൻ അതിക്രമങ്ങൾക്ക് ഇരയായ കുട്ടികൾക്കും കൗൺസലിങും ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരേ അവബോധം ലഭിക്കുന്നതിനുള്ള ക്ലാസുകളും നൽകുന്നുണ്ട്. 

പൊലിസിന്റെ ഡിജിറ്റൽ ഡി അഡിക്ഷൻ (ഡിഡാഡ്) സെന്ററുകൾ മുഖാന്തിരമാണ് കൗൺസലിങുകളും ക്ലാസുകളും നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ 6 ഡിഡാഡ് കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  3 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  3 days ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  3 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  3 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  3 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  3 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  3 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  3 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  3 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  3 days ago