HOME
DETAILS

വ്യാജ ഏറ്റുമുട്ടലുകള്‍ കുത്തകകള്‍ക്കു വേണ്ടി: രതീദേവി

  
backup
February 19, 2017 | 5:42 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95

 

കോഴിക്കോട്: ഭരണകൂടം വ്യാജഏറ്റുമുട്ടലുകള്‍ നടത്തുന്നത് കുത്തകകള്‍ക്കു വേണ്ടിയാണെന്ന് എഴുത്തുകാരി രതീദേവി. എ. വര്‍ഗീസിന്റെ 48-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വര്‍ഗീസ് അനുസ്മരണ സമിതി പൊറ്റമ്മലില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
1,160 ലക്ഷം കോടി രൂപയുടെ ബോക്‌സൈറ്റും മറ്റുമാണ് നിലമ്പൂര്‍ അടക്കമുള്ള വനപ്രദേശങ്ങളില്‍ ഉള്ളത്. വര്‍ഗീസിനെ സ്‌നേഹിക്കാന്‍ ഒരാളും നക്‌സലൈറ്റോ, മാവോയിസ്‌റ്റോ ആവേണ്ടതില്ല.
വര്‍ഗീസ് യുവത്വത്തിന്റെ പ്രതീകമാണ്. എഴുത്തുകാര്‍ക്കെതിരേ രാജ്യദ്രോഹകുറ്റവും യു.എ.പി.എയും ചുമത്തുന്ന പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും അവര്‍ കൂട്ടിചേര്‍ത്തു. എ.എസ് നാരായണപിള്ള അധ്യക്ഷനായി. എ. വാസു വര്‍ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി.
രക്തസാക്ഷി അനുസ്മരണത്തിന് കാലമോ, സമയമോ തടസമല്ലെന്ന് എ. വാസു പറഞ്ഞു. കുപ്പുദേവരാജും അജിതയും രക്തസാക്ഷികളായത് നമ്മുടെ മണ്ണിലാണ്.
നക്‌സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടും 50 വര്‍ഷമായിട്ടും സാധിച്ചിട്ടില്ല. നക്‌സലൈറ്റുകളോട് കാട്ടില്‍നിന്നു പുറത്തുവരാന്‍ പറയുന്നത് ജനങ്ങളെ ഒഴിവാക്കി കാട് കൊള്ളയടിക്കാനാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
റോയല്‍ ഇന്ത്യന്‍ നേവി കലാപത്തിലെ പോരാളി ഒ.കെ വാസുദേവനെ ആദരിച്ചു. വ്യാജ ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം എന്ന സെമിനാറില്‍ സി.കെ അബ്ദുല്‍ അസീസ് വിഷയം അവതരിപ്പിച്ചു. കെ.എസ് ഹരിഹരന്‍, പി. അമ്പിക, മുസ്തഫ കൊമ്മേരി, മോയിന്‍ ബാപ്പു, അഡ്വ. സുധാകരന്‍, എം.വി കരുണാകരന്‍, കുഞ്ഞിക്കോയ, ബീരാന്‍കോയ പങ്കെടുത്തു.
ഗ്രാ തീയറ്റര്‍ ഗ്രൂപ്പിന്റെ ദൃശ്യാവിഷ്‌കാരവും ഗാനാലാപനവും നടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായി; മൂന്നാം ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

National
  •  22 minutes ago
No Image

സ്മാർട്ട് ആപ്പുകൾക്കുള്ള പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് ആർടിഎ; മിനിമം ചാർജ് വർധിപ്പിച്ചു

uae
  •  26 minutes ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  33 minutes ago
No Image

ആർ‌ടി‌എയുടെ 20ാം വാർഷികം: യാത്രക്കാർക്ക് സ്പെഷൽ എഡിഷൻ നോൾ കാർഡുകൾ, സിനിമാ ഡീലുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാൻ അവസരം

uae
  •  an hour ago
No Image

സ്വന്തം സൈനികരെ കൊന്ന് ഹമാസിന് മേല്‍ പഴി ചാരുന്ന ഇസ്‌റാഈല്‍; ചതികള്‍ എന്നും കൂടപ്പിറപ്പാണ് സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്

International
  •  an hour ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം: ഇന്റർനാഷണൽ സിറ്റിയിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  2 hours ago
No Image

കന്നുകാലി കടത്തെന്ന് ആരോപണം; മലയാളിയെ വെടിവെച്ച് പിടികൂടി കർണാടക പൊലിസ്

Kerala
  •  2 hours ago
No Image

ഹാലൻഡിൻ്റെ ഒരോറ്റ ​ഗോളിൽ ക്രിസ്റ്റ്യാനോയുടെ ആ ഇതിഹാസ റെക്കോർഡ് തകരും

Football
  •  2 hours ago
No Image

വിദേശ ലൈസൻസുകൾക്കായുള്ള ദുബൈ ഡ്രൈവിംഗ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അപേക്ഷ, കാലാവധി, ചെലവ് തുടങ്ങിയ വിശദാംശങ്ങൾ അറിയാം

uae
  •  2 hours ago
No Image

ദലിത് യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചു; ജോലിക്ക് വരില്ലെന്ന് പറഞ്ഞതിന് കെട്ടിയിട്ട് മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു  

National
  •  3 hours ago