പടിഞ്ഞാറന്‍ മൂസില്‍ പിടിച്ചെടുക്കാനൊരുങ്ങി ഇറാഖ്
ബാഗ്ദാദ്: ഐ.എസിന്റെ അധീനതയില്‍ നിന്ന് പടിഞ്ഞാറന്‍ മൂസില്‍ സ്വതന്ത്രമാക്കാനൊരുങ്ങി ഇറാഖ് ഭരണകൂടം. ഇതിനായി മൂസിലില്‍ ശക്തമായ അക്രമണം നടത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം നടന്ന ഏറ്റുമുട്ടലില്‍ തെക്കന്‍ മൂസില്‍ ഇറാഖ് പിടിച്ചെടുത്തിരുന്നു. സൈന്യത്തെ വരവേല്‍ക്കാനൊരുങ്ങണമെന്നും ഐ.എസ് തീവ്രവാദികള്‍ കരുതിയിരിക്കണമെന്നും പറയുന്ന ലഘുലേഖകള്‍ സൈന്യം ജനങ്ങള്‍ക്കിടയില്‍ വിതചരണം ചെയ്തു. ഐ.എസ് തീവ്രവാദികളോട് ആയുധംവെച്ച് കീഴടങ്ങണെന്നും ലഘുലേഖകളില്‍ ആവശ്യപ്പെടുന്നു.
ഇറാഖിലെ ഐ.എസ് ശക്തികേന്ദ്രമാണ് മൂസില്‍. നിരന്തരമായ ആക്രമണങ്ങള്‍ നടക്കുന്ന ഇവിടെ കഠിനമായി ദുരിതത്തിലാണ് ജനങ്ങള്‍ കഴിയുന്നത്. പടിഞ്ഞാറന്‍ മൂസിലില്‍ കഴിഞ്ഞ മാസം പട്ടിണി കാരണം 25ഓളം കുട്ടികള്‍ മരിച്ചതായി കഴിഞ്ഞ ദിവസം ഇറാഖി മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം കുട്ടികളുള്ള മൂസില്‍ നഗരത്തിന്റെ വലത്തേ തീരം കടുത്ത പട്ടിണിയുടെ പിടിയിലാണെന്നും കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."