ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു
മൂവാറ്റുപുഴ: പശ്ചിമഘട്ട വികസന പദ്ധതി നടപ്പിലാക്കുന്ന ആരക്കുഴ ഗ്രാമപഞ്ചായത്തിലെ മറ്റപ്പിള്ളിത്തോട് നീര്‍ത്തട പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടണ്ടി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു. ഇതിന്റെ 'ഭാഗമായി കൃഷിവന് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.എച്ച് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമന മോഹനന് ശില്പശാല ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ കെ.എസ് സണ്ണി, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി രാജു, മേഴ്സി ജോസ്, അനീഷ് കരുണാകരന്, ഗാന്ധിജി സ്റ്റഡി സെന്റര്‍ സെക്രട്ടറി മത്തച്ചന് പുരയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മരിച്ച മണ്ണിനെ എങ്ങിനെ ജീവനുള്ളതാക്കാം എന്ന വിഷയം വി.വി ടോമി (സോയില്‍ അസിസ്റ്റന്റ്), ജലസംരക്ഷണം, ഊര്‍ജ്ജസംരക്ഷണം എന്നീ വിഷയങ്ങള്‍ ആസ്പദമാക്കി ഡോ.ജോസ് പോള്‍ വട്ടക്കണ്ടം എന്നിവര്‍ ഡമോണ്സ്ടേഷന് ക്ലാസ്സ് എടുത്ത് അവതരിപ്പിച്ചു. പ്രോജക്ട് കോഡിനേറ്റര്‍ കെ.ആര് അരുണ്‍ കുമാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."