ബഡ്ജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കുട്ടനാടന്‍ കര്‍ഷകര്‍; ആയിരം കോടി വേണമെന്നാവശ്യം
കുട്ടനാട്:സംസ്ഥാന ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കണമെന്ന് ആവശ്യവുമായി കുട്ടനാടന്‍ കര്‍ഷകര്‍. പുതിയ ബജറ്റില്‍ 1000 കോടി അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
നെല്ല് സംഭരിച്ച ഇനത്തിലുള്ള പണം കര്‍ഷകര്‍ക്ക് കൃത്യസമയത്ത് നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നെല്‍കര്‍ഷകര്‍ സംസ്ഥാന ബഡ്ജറ്റില്‍ കൂടുതല്‍ പണം അനുവദിക്കണമെന്നാവശ്യപ്പെടുന്നത്.
നെല്‍കര്‍ഷകരുടെ പണം കൃത്യ സമയത്ത് ഇനി മുതല്‍ ലഭിക്കണമെങ്കില്‍ ബഡ്ജറ്റില്‍ ആയിരം കോടി രൂപ അനുവദിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ 385 കോടി രൂപയാണ് അനുവദിച്ചത്.ഈ തുകയില്‍ അധികവും പാടം സംരക്ഷണത്തിനും, സബ്‌സിഡി നല്‍കുന്നതിനുമാണ് വകമാറ്റിയത്.
അതിനാല്‍ സംഭരിക്കുന്ന നെല്ലിന്റെ പണം ഉടന്‍ നല്‍കുമെന്നത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി.
കുട്ടനാട്ടിലെ നെല്‍കര്‍ഷകരെയും റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."