HOME
DETAILS
MAL
ബസ് ചാര്‍ജ് വര്‍ധന: ജനദ്രോഹനടപടിയെന്ന് ചെന്നിത്തല
backup
February 14 2018 | 09:02 AM
തിരുവനന്തപുരം: ബസ്ചാര്‍ജ് വര്‍ധന ജനദ്രോഹ നടപടിയെന്ന് രമേശ് ചെന്നിത്തല. ബജറ്റില്‍ 970 കോടി രൂപയുടെ അധികഭാരം ജനങ്ങളുടെ ചുമലില്‍ കെട്ടിവച്ച സര്‍ക്കാര്‍ ബസ് യാത്രാക്കൂലി വര്‍ദ്ധനവിലൂടെ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണ്.
ഇന്ധനവില വര്‍ധനയിലൂടെ സര്‍ക്കാരിന് കിട്ടുന്ന അധിക നികുതി വേണ്ടെന്ന് വെച്ചിരുന്നെങ്കില്‍ യാത്രക്കൂലി കൂട്ടേണ്ടി വരില്ലായിരുന്നു.
സര്‍ക്കാര്‍ തന്നെ ഡീസല്‍ വില വര്‍ദ്ധിപ്പിക്കുകയും എന്നിട്ട് വില വര്‍ദ്ധിച്ചു എന്ന കാരണം പറഞ്ഞു യാത്രക്കൂലി കൂട്ടുകയുമാണ് ചെയ്തിരിക്കുന്നത്.
യാത്രാ നിരക്ക് വര്‍ധിക്കുമ്പോഴൊക്കെ വിദ്യാര്‍ഥികളെ ഒഴിവാക്കുമായിരുന്നു. അതിനുള്ള സന്മനസ് പോലും സര്‍ക്കാര്‍ കാണിച്ചില്ല. നിരക്കു വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണെമെന്നും രമേശ് ചെന്നിത്തല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."