HOME
DETAILS
MAL
മിന്നല്‍ പരിശോധന നടത്തി
backup
February 19 2017 | 06:02 AM
കോട്ടയം :ലീഗല്‍ മെട്രോളജി വകുപ്പ് കോട്ടയം ജില്ലയില്‍ നടത്തിയ പ്രത്യേക മിന്നല്‍ പരിശോധനയില്‍ ഉല്പന്നങ്ങള്ക്ക് വില കൂടുതല്‍ വാങ്ങുക, നിയമ പ്രകാരമുളള രേഖപ്പെടുത്തലുകള്‍ ഇല്ലാതെ വില്പനയ്ക്ക് വയ്ക്കുക തുടങ്ങിയ സംഭവങ്ങളില്‍ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചൈനീസ് ഉല്പന്നങ്ങള്ക്ക് രേഖപ്പെടുത്തിയിരുന്നതിനേക്കാള്‍ കൂടുതല്‍ വില വാങ്ങിയതിന് നാല് കേസുകളും ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാതെ പായ്ക്കറ്റുകള്‍ വില്പനയ്ക്ക് വച്ചതിന് നാല് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ലീഗല്‍ മെട്രോളജി കണ്ട്രോളര് മുഹമ്മദ് ഇക്ബാലിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്ന് ലീഗല്‍ മെട്രോളജി അസി. കണ്ട്രോളര് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."