കാട്ടുതീ തടയുന്നതിന് കര്‍ശന നടപടി: മന്ത്രി രാജു
നിലമ്പൂര്‍: വനമേഖലകളില്‍ പടര്‍ന്ന സാഹചര്യത്തില്‍ കാട്ടുതീ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി കെ രാജു. അകമ്പാടം എരഞ്ഞിമങ്ങാട്ടില്‍ മാതൃക ഫോറസ്റ്റ് കെട്ടിട ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാട്ടുതീ തടയുന്നതിന് ഫണ്ട് ഉണ്ടോയെന്ന് നിലമ്പൂര്‍ നോര്‍ത്ത് സൗത്ത് ഡി.എഫ്.ഒമാരോട് മന്ത്രി ആരാഞ്ഞു.
ആവശ്യത്തിന് ഫണ്ടുണ്ടെന്ന് ഡി.എഫ്.ഒമാര്‍ മറുപടി നല്‍കി. നിലമ്പൂരില്‍ ഉള്‍പ്പെടെ കേരളത്തിന്റെ പലഭാഗത്തും കാട്ടുതീ പടര്‍ന്നുപിടിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് തടയാന്‍ ആവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഫണ്ടിന്റെ അപര്യാപ്തതയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ നല്‍കും.
കാടുകള്‍ സംരക്ഷിക്കുക എന്നത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ചാലിയാറിന് കുറുകെ മൊടവണ്ണ കടവില്‍ പാലം നിര്‍മാണത്തിന് തടസം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വനം മന്ത്രി കെ രാജു നിര്‍ദേശവും നല്‍കി. അകമ്പാടം മാതൃക ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനത്തിനെത്തിയ മന്ത്രി മുമ്പാകെ പി.കെ ബഷീര്‍ എം.എല്‍.എയാണ് പാലത്തിന് വനംവകുപ്പ് തടസം നില്‍ക്കുന്നതായി മന്ത്രിയെ ധരിപ്പിച്ചത്.
എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഓണ്‍ലൈനില്‍ അപേക്ഷിച്ചാലുടന്‍ സര്‍ക്കാര്‍ അനുമതി ലഭ്യമാക്കാമെന്നും ഉറപ്പ് നല്‍കി. വാളാംതോട് ആനശല്യം തടയാന്‍ നിര്‍മിച്ച കരിങ്കല്‍ ഭിത്തി തകര്‍ന്നത് പുനര്‍നിര്‍മിക്കുന്നതിന് നടപടിയെടുക്കാനും മന്ത്രി നിര്‍ദേശിച്ചു. വെണ്ടേക്കുംപൊയിലില്‍ റോഡില്‍ തടസ്സമുള്ള ഭാഗം കോണ്‍ക്രീറ്റോ, ഇന്റര്‍ലോക്ക് കട്ട പതിച്ചോ പുനര്‍ നിര്‍മിക്കാനും മന്ത്രി നിര്‍ദേശിച്ചു. എരഞ്ഞിമങ്ങാട് മസ്ജിദിന് ഭീഷണിയായ മരക്കൊമ്പുകള്‍ മുറിക്കാനും മന്ത്രി ഉത്തരവിട്ടു. വടശ്ശേരില്‍ വേണുഗോപാലന്‍ നല്‍കിയ നിവേദനത്തില്‍ കാട്ടു പന്നിക്കൂട്ടം മരച്ചീനി നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കാനും നിര്‍ദ്ദേശിച്ചു.
സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചതിന്റെ പണം കിട്ടിയില്ലെന്ന് കരാറുകാരനും മന്ത്രിക്ക് പരാതി നല്‍കി. തടസപ്പെട്ടു കിടക്കുന്ന ഓടക്കയം-റൂബി പള്ളി റോഡിന്റെ നിര്‍മാണത്തിന് പരിഹാരം കാണാനും ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."