കീട ബാധ: മഹാരാഷ്ട്രയില്‍ 41 ലക്ഷം പരുത്തി കര്‍ഷകര്‍ ദുരിതത്തില്‍
ഭോപ്പാല്‍: കീടബാധയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വ്യാപക കൃഷി നാശം. കാര്‍ഷികദുരിതം ഏറ്റവും കൂടുതല്‍ നേരിടുന്ന മറാത്താവാഡ, വിദര്‍ഭ മേഖലകളിലാണ് ദുരിതം ഏറ്റവും കൂടുതലുണ്ടായിരിക്കുന്നത്. ഏതാണ്ട് 41 ലക്ഷം കര്‍ഷകരാണ് ഇതേ തുടര്‍ന്ന് പ്രതിസന്ധിയിലായതെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ പരുത്തികൃഷി മേഖലയെയാണ് ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ചത്. പിങ്ക് നിറത്തിലുള്ള ഒരു തരം പുഴുക്കളാണ് കൃഷി നാശത്തിന് കാരണമായത്. 2002 മുതല്‍ സംസ്ഥാനത്ത് കര്‍ഷകര്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായ സാങ്കേതികമായി വികസിപ്പിച്ച ബി.ടി വിത്തുകളാണ് കീടബാധയില്‍ നശിച്ചത്.
നാഗ്പൂര്‍, അമരാവതി, ഔറംഗാബാദ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ജനുവരിയില്‍ നടത്തിയ വിലയിരുത്തലില്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത് . 32 ലക്ഷം ഹെക്ടറിലെ പരുത്തികൃഷിയാണ് കീടബാധക്ക് ഇരയായത്. ഇതില്‍ വിദര്‍ഭ മേഖലയില്‍ 14.91 ലക്ഷവും മറാത്താ വാഡയില്‍ 17.25 ലക്ഷം ഹെക്ടറും വരും. മ
റാത്താവാഡയലെ 26.90 ലക്ഷവും വിദര്‍ഭയിലെ 14.16 ലക്ഷവും കര്‍ഷകരാണ് ദുരന്തത്തിന് ഇരയായത്. കാര്‍ഷിക വിളയില്‍ 33 ശതമാനവും നശിച്ചതായാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."