ബഹ്റൈനില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ നോണ്‍സ്റ്റോപ്പ് സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍
മനാമ: ബഹ്റൈനില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ നോണ്‍സ്റ്റോപ്പ് സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും.
2016 ജൂണ്‍ 1 മുതലാണ് ഈ സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് എയര്‍ ഇന്ത്യ നേരത്തെ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.
IX474 വിമാനമാണ് ബഹ്റിനില്‍ നിന്നും കോഴിക്കോടേക്കുള്ള നോന്സ്റ്റോപ്പ് സര്‍വീസുകല്‍ നടത്തുന്നത്. ഉച്ചയ്ക്ക് 2.45 ന് പുറപ്പെട്ട് 9.35 ന് കോഴിക്കോടെത്തുന്ന വിമാനം രാത്രി 12.05ന് കൊച്ചിയിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
നിലവിലെ കൊച്ചികോഴിക്കോട് ബഹറൈന്‍ വിമാനത്തിന്റെ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
30 കിലോയാണ് യാത്രക്കാര്‍ക്ക് സൗജന്യമായി അനുവദിച്ചിരിക്കുന്നത്. 10 ദിനാര്‍ നല്കി 5 കിലോയും 20 ദിനാര്‍ നല്കി 10 കിലോ അധിക ബാഗേജും അനുവദിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ കണ്ട്രി മാനേജര്‍ കിഷോര്‍ ജോഷി പറഞ്ഞു.
നിലവില്‍ ബഹ്റൈനില്‍ നിന്ന് ദല്‍ഹിയിലേക്ക് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ നോണ്‍സ്റ്റോപ്പ് വിമാനങ്ങളുണ്ട്.
ബഹ്റൈനില്‍ നിന്ന് രാത്രി 11 ന് പുറപ്പെടുന്ന എ.എല്‍ 940 എന്ന ഈ വിമാനം ദല്‍ഹിയില്‍ പുലര്‍ച്ചെ 5.20 നെത്തിച്ചേരും. രാത്രി 8.15 ന് ദല്‍ഹിയില്‍ നിന്ന് തിരികെ പുറപ്പെടുന്ന വിമാനം രാത്രി 9.55 നാണ് ബഹ്റൈനിലെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."