എണ്ണ വിലയില്‍ വര്‍ധനവ്: എണ്ണയുല്പാദക രാജ്യങ്ങളുമായുള്ള കരാര്‍ ഒപെക് ദീര്‍ഘിപ്പിക്കും
റിയാദ്: എണ്ണയുല്പാദക രാജ്യങ്ങളുമായി ഒപെക് ഉണ്ടാക്കിയ കരാര്‍ ദീര്‍ഘിപ്പിക്കുമെന്ന സൂചനകള്‍ പുറത്തു വന്നതോടെ എണ്ണ വിപണിയില്‍ വീണ്ടും വില വര്‍ധനവ് രേഖപ്പെടുത്തതി.
നേരത്തെ വിഭാവനം ചെയ്തിരുന്ന ലക്ഷ്യം നേടിയില്ലെങ്കില്‍ ഉല്പാദനം വീണ്ടും കുറക്കുമെന്നും ഒപെക് വ്യക്തമാക്കി. പ്രധാന ഉല്പാദക രാജ്യങ്ങള്‍ സഹകരണം ശക്തമാക്കിയാല്‍ മെയ് മാസത്തോടെ കരാര്‍ വീണ്ടും ദീര്‍ഘിപ്പിക്കുമെന്ന് ഒപെക് വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിദിനം 18 ലക്ഷം ബാരലായി എണ്ണയുല്പാദനം കുറയ്ക്കാനാണ് പ്രധാന എണ്ണയുത്പാദന രാജ്യമായ റഷ്യ ഉള്‍പ്പെടെ ഒപെക് കരാറിലെത്തിയിരുന്നത്. ഈ മാസം ജനുവരി ഒന്നിനാണ് ആര് മാസത്തെ കരാര്‍ പ്രാബല്യത്തില്‍ വന്നത്.
ഒപെക് തീരുമാനം പുറത്തു വന്നതോടെ ബ്രെന്‍ഡ് ക്രൂഡ് ഓയിലിന് 30 സെന്റ് വര്‍ധിച്ചു 56.05 ഡോളറായി ഉയര്‍ന്നു. യു.എസ് ലൈറ്റ് ക്രൂഡിന് 30 സെന്റ് ഉയര്‍ന്നു 53.41ഡോളറിലുമെത്തി. കഴിഞ്ഞാ കുറെ വര്‍ഷങ്ങളായി എണ്ണവിപണിയില്‍ വില സ്ഥിരത കാണാത്ത അവസ്ഥയായിരുന്നു. ഒപെക് രാജ്യങ്ങളുടെ തീരുമാനം പൂര്‍ണ്ണമായും നടപ്പിലായാല്‍ എണ്ണ വിപണിയില്‍ സ്ഥിരത കൈവരിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത്തരത്തിലുള്ള സ്ഥിരത കണ്ടിരുന്നില്ലെന്നു വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ ബി സി എനര്‍ജി കണ്‍സള്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ഡേവിഡ് വെക്ക് പറഞ്ഞു. കാത്തിരുന്നു കാണുക എന്ന തലത്തിലാണ് ലോക വിപണിയുടെ അവസ്ഥയെന്നും അത് കൊണ്ടാണ് ഡിസംബര്‍ മുതല്‍ എണ്ണ വിപണി ബാരലിന് അന്‍പതു ഡോളറിന് മുകളില്‍ നില നില്‍ക്കുന്നതെന്നും എണ്ണ വിപണിയിലെ ഗവേഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."