HOME
DETAILS
MAL
ക്വട്ടേഷനു പിന്നില്‍ ആരെന്ന് അന്വേഷിക്കണം: വി. മുരളീധരന്‍
backup
February 19 2017 | 19:02 PM
തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്വട്ടേഷന്‍ സംഘം ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് പൊലിസ് അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍ഹകസമിതി അംഗം വി. മുരളീധരന്‍.
സിനിമാ മേഖലയില്‍ നിന്നും ഒരു പ്രമുഖ നടനുമായുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഈ നടിക്ക് കടുത്ത അവഗണയാണ് നേരിടേണ്ടിവന്നത്. ഈ കുടിപ്പക സംഭവത്തിന് കാരണമായിട്ടുണ്ടോ എന്നും അന്വേഷിക്കണം. കേരളത്തില്‍ സിനിമാ സമരം നടന്നപ്പോള്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ നേതൃത്വം ഒരു മാഫിയയില്‍ നിന്നും മറ്റൊരു മാഫിയ ഏറ്റെടുക്കുന്നതാണ് നാം കണ്ടത്. നടിക്കെതിരേ നടന്ന ഈ സംഭവത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളെ അയച്ചതില്‍ ഈ മാഫിയയ്ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."