വീട്ടില്‍ കയറി ഗര്‍ഭിണിയെ ആക്രമിച്ച സംഭവം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍
കോടഞ്ചേരി(കോഴിക്കോട്): വെളംകോട് ലക്ഷംവീട് കോളനിയില്‍ വീട്ടില്‍ കയറി ഗര്‍ഭിണിയായ യുവതിയെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. സി.പി.എം കല്ലന്ത്രമേട് ബ്രാഞ്ച് സെക്രട്ടറി തമ്പി തെറ്റാലില്‍ (51), വടക്കേടത്തു രഞ്ജിത് (35), പുത്തന്‍കണ്ടത്തില്‍ ജോയി മാര്‍ക്കോസ് (40), മലാംപറമ്പില്‍ സെയ്തലവി (40),നക്ലികാട്ടുകുഴിയില്‍ സരസു (60), വലിയപറമ്പില്‍ ബിനോയി (38) എന്നിവരാണ് പിടിയിലായത്.
കോടഞ്ചേരി എസ്.ഐ കെ.ടി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ രാവിലെ ആറിനു വെളംകോട്ടു നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളും പിടിയിലായി.
താമരശേരി ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്കയച്ചു. മറ്റൊരു പ്രതിയായ പ്രജീഷ് ഗോപാലനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസം 28ന് രാത്രിയാണ് താമരശേരി തേനംകുഴിയില്‍ സിബി ചാക്കോയ്ക്കും ഭാര്യ ജ്യോത്സനയ്ക്കും രണ്ട് മക്കള്‍ക്കും മര്‍ദനമേറ്റത്. അയല്‍വാസിയുടെ നേതൃത്വത്തിലെത്തിയ സംഘം യുവതിയെ ആക്രമിക്കുകയായിരുന്നു. ഗര്‍ഭിണിയായ ജ്യോത്സനയുടെ വയറില്‍ ചവിട്ടിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാല് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."