HOME
DETAILS
MAL
ഗൗരി നേഹയുടെ മരണം: പ്രിന്‍സിപ്പലിനെ മാറ്റാത്തതില്‍ വീണ്ടും വിശദീകരണം തേടി
backup
February 15 2018 | 18:02 PM
കൊല്ലം: ഗൗരി നേഹയുടെ മരണത്തില്‍ ട്രിനിറ്റി ലൈസിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജി വച്ചെങ്കിലും അദ്ദേഹത്തെ ചുമതലയില്‍ നിന്ന് നീക്കാത്ത മാനേജ്മെന്റിനോട് വിദ്യാഭ്യാസ വകുപ്പ് വീണ്ടും വിശദീകരണം ചോദിച്ചു.
ഗൗരിയുടെ മരണത്തില്‍ കുറ്റാരോപിതരായ അധ്യാപികമാരായ സിന്ധു പോള്‍, ക്രസന്റ നെവിസ് എന്നിവരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലായിരുന്നു.
ഇതിനെതിരേ കൊല്ലം വിദ്യാഭ്യാസ ഡെ. ഡയറക്ടര്‍ കെ.എസ് ശ്രീകല മാനേജ്മെന്റിന് രണ്ടു തവണ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.
പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അവശ്യപ്പെട്ടിട്ടും ഇതുവരെയും മാനേജ്മെന്റ് നിലപാട് വ്യക്തമാക്കാത്തതിനെ തുടര്‍ന്നാണ് മൂന്നാമതും വിശദീകരണം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."