ഉയര്‍ത്തിയ ലെവി വിദേശികളുടെ ആധിക്യം കുറക്കുമെന്ന്
ദമാം: വിദേശികളുടെ ആശ്രിതര്‍ക്കും സ്വകാര്യ മേഖലാ ജീവനക്കാരായ വിദേശികള്‍ക്കും നടപ്പാക്കാനിരിക്കുന്ന പുതിയ ലെവികള്‍ രാജ്യത്ത് വിദേശികളുടെ ആധിക്യം കുറക്കുന്നതിന് സഹായിക്കുമെന്ന് മുന്‍ ശൂറാ കൗണ്‍സില്‍ അംഗം ഡോ. ഇഹ്‌സാന്‍ ബൂഹുലൈഗ പറഞ്ഞു.
വിഷന്‍ 2030 പദ്ധതിയില്‍ സ്വകാര്യ മേഖലയുടെ പങ്ക് എന്ന ശീര്‍ഷകത്തില്‍ അശ്ശര്‍ഖിയ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ദശകത്തിനിടെയാണ് സഊദിയില്‍ വിദേശികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് പുതിയ ലെവി സഹായകമാകും. ആവശ്യമുള്ള തൊഴിലാളികളെ മാത്രം റിക്രൂട്ട് ചെയ്യുന്നതിനും അത്യാവശ്യമില്ലാത്ത തൊഴിലാളികളെ ഉപേക്ഷിക്കുന്നതിനും പുതിയ ലെവി സ്വകാര്യ മേഖലയെ പ്രേരിപ്പിക്കും. ആശ്രിതര്‍ക്കുള്ള ലെവി വിദേശികളുടെ മേലും സമ്മര്‍ദം ചെലുത്തും.
ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രയോജനപ്പെടുന്ന വിദേശികള്‍ മാത്രം രാജ്യത്ത് അവശേഷിക്കുന്ന സാഹചര്യമാണ് ഉ@ണ്ടാകാന്‍ പോകുന്നത്. വിദേശികള്‍ രാജ്യം വിടുന്നതു മൂലം സ്വകാര്യ മേഖലയിലുണ്ട@ാകുന്ന ഒഴിവുകള്‍ നികത്തുന്നതിന് സന്നദ്ധരായ പതിനായിരക്കണക്കിന് സ്വദേശികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിജ്‌റ 1415 ല്‍ ഉന്നതാധികൃതര്‍ തീരുമാനിച്ച വിദേശ രാഷ്ട്രങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മന്റ് വര്‍ഷം തോറും അഞ്ചു ശതമാനം കുറച്ചു കൊ@ണ്ട് വരികയെന്ന തീരുമാനം നടപ്പാക്കാതെ പോയതാണ് ഇന്നത്തെ സഊദി തൊഴില്‍ മേഖല നേരിടുന്ന വലിയ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനം നടപ്പാക്കിയിരുന്നെങ്കില്‍ സഊദിവ്യവസായികമായി വികസിച്ച രാജ്യമായി മാറുമായിരുന്നു.
ഈ തീരുമാനം നടപ്പാക്കാത്തത് ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രയോജനം ചെയ്യാത്ത തൊഴിലുകളിലേക്ക് സ്വദേശികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതിന് ഇടയാക്കി. തദ്ദേശീയരായ തൊഴില്‍ രഹിതരില്‍ 58 ശതമാനവും ബാച്ചിലര്‍ ബിരുദധാരികളാണെന്നും അദ്ദേഹം കണക്കുകള്‍ വ്യക്തമാക്കി പ്രസംഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."