HOME
DETAILS
MAL
നഴ്സുമാരുടെ സമരം നിരോധിക്കല്‍: ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
backup
February 15 2018 | 18:02 PM
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആക്കുളത്തെ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് നല്കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഇന്നലെ ഹരജി പരിഗണിക്കുമ്പോള്‍ ആശുപത്രികളെ പൊതു അവശ്യ സ്ഥാപനങ്ങളായി വിജ്ഞാപനം ചെയ്തിട്ടുണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ആശുപത്രികളില്‍ മതിയായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ നഴ്സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാരോപിച്ചാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."