സഹായഫണ്ട് ശേഖരണവുമായി കോണ്‍ഗ്രസ്
കണ്ണൂര്‍: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി ശുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ സഹായധന ശേഖരണവുമായി കോണ്‍ഗ്രസ്.
ശുഹൈബിന്റെ കുടുംബത്തെ കെ.പി.സി.സി എറ്റെടുക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സഹായഫണ്ട് സ്വരൂപിക്കുന്നത്.
22ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്, എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഫണ്ട് സ്വീകരണം. കണ്ണൂരിലെ പ്രധാന ടൗണുകളില്‍ നേതാക്കള്‍ നേരിട്ട് ഫണ്ട് സ്വീകരണം നടത്തും.
വൈകുന്നേരം അഞ്ചിന് കണ്ണൂരില്‍ ഐക്യദാര്‍ഢ്യ സമ്മേളനവും സംഘടിപ്പിക്കും. പരിപാടിയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി സഹായധന സ്വീകരണം നടക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."