പൂനെയെ നയിക്കാനും ഇനി ധോണിയില്ല; സ്മിത്ത് ക്യാപ്റ്റന്‍
പൂനെ: ഇന്ത്യന്‍ നായക സ്ഥാനത്തു നിന്നു പൂര്‍ണമായും പിന്മാറിയതിനു പിന്നാലെ മഹേന്ദ്ര സിങ് ധോണി ഐ.പി.എല്‍ ടീം റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്സ് ക്യാപ്റ്റന്‍ സ്ഥാനവും ഉപേക്ഷിച്ചു. വരാനിരിക്കുന്ന സീസണില്‍ ആസ്ത്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്ത് പൂനെ ടീമിനെ നയിക്കും.
നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്സിനെ മികച്ച നേട്ടങ്ങളിലേക്ക് നയിച്ച ധോണി ചെന്നൈ ടീമിനെ രണ്ടു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നു കഴിഞ്ഞ സീസണില്‍ ആദ്യമായി ഐ.പി.എല്ലിനെത്തിയ പൂനെയുടെ ഭാഗമാകുകയായിരുന്നു. പൂനെ ടീമിന്റെ നായകനായി അദ്ദേഹം വന്നെങ്കിലും ടീം ദയനീയ പ്രകടനമാണു കാഴ്ച്ചവച്ചത്. 14 മത്സരങ്ങളില്‍ ഒന്‍പതിലും തോറ്റ ടീം ലീഗില്‍ അവസാന സ്ഥാനക്കാരായിരുന്നു. ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ ധോണി ഐ.പി.എല്ലില്‍ നായക സ്ഥാനത്തുണ്ടാകുമെന്നു കരുതിയവരെ നിരാശപ്പെടുത്തുന്നതാണു പുതിയ റിപ്പോര്‍ട്ടുകള്‍.
ഐ.പി.എല്ലില്‍ 54 മത്സരങ്ങള്‍ കളിച്ച സ്റ്റീവന്‍ സ്മിത്ത് 36.2 ശരാശരിയില്‍ 1231 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. പൂനെയെ കൂടാതെ കൊച്ചി ടസ്കേഴ്സ്, ബാഗ്ലൂര് റോയല്‍ ചലഞ്ചേഴ്സ്, പൂനെ വാരിയേഴ്സ്, രാജസ്ഥാന് റോയല്‍സ് ടീമുകള്‍ക്കു വേണ്ടിയും സ്മിത്ത് കളിച്ചിട്ടുണ്ട്.
ധോണിയെ
മാറ്റിയതാണെന്ന് ടീം ഉടമ
പൂനെ: മഹേന്ദ്ര സിങ് ധോണിയെ റൈസിങ് പൂനെ സൂപ്പര്ജൈന്റ്സ്നായക സ്ഥാനത്തു നിന്നു മാറ്റിയതാണെന്നു ടീമുടമ സഞ്ജീവ് ഗോയങ്ക. ടീമിനെ സംബന്ധിച്ച് കഴിഞ്ഞ സീസണ് മികച്ചതായിരുന്നില്ല. സീസണ് അവസാനിച്ചപ്പോള്‍ തന്നെ ഇത്തരമൊരു ചിന്ത ഉണ്ടായിരുന്നു.
ടീമിന്റെ സഹ ഉടമകളുമായി ചര്‍ച്ച ചെയ്ത ശേഷമാണു സ്മിത്തിനെ നായകനായി തീരുമാനിച്ചത്. ഒരു യുവ താരം ടീമിനെ നയിക്കണമെന്ന തീരുമാനമാണു ധോണിയെ മാറ്റാന്‍ കാരണം.
പരിചയ സമ്പന്നരും യുവ താരങ്ങളും അടങ്ങിയ ടീമിനെയാണു രംഗത്തിറക്കാന്‍ ആലോചിക്കുന്നത്. ധോണി മഹാനായ താരവും മികച്ച നായകനുമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പറായുമുള്ള ധോണിയുടെ സംഭാവന ടീമിനു അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."