HOME
DETAILS
MAL
ജിഫ്രി തങ്ങള്‍ ശുഹൈബിന്റെ വീട് സന്ദര്‍ശിച്ചു
backup
February 15 2018 | 19:02 PM
മട്ടന്നൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ എടയന്നൂരിലെ വീട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ സന്ദര്‍ശിച്ചു.
ശുഹൈബിന്റെ ദാരുണമായ കൊലപാതകം എല്ലാനിലക്കും പ്രതിഷേധാര്‍ഹമാണ്. സമാധാനത്തിനും മതസൗഹാര്‍ദത്തിനുമായി എല്ലാവരും പ്രവര്‍ത്തിക്കണം.
അക്രമങ്ങള്‍ക്കെതിരേ പൊരുതേണ്ട ഉത്തരവാദിത്തത്തെക്കുറിച്ച് എല്ലാ മത-രാഷ്ട്രീയസംഘടനകളും മനസിലാക്കേണ്ടതാണ്. മനുഷ്യന്റെ ജീവനും സ്വത്തിനും വിലകല്‍പ്പിച്ചുകൊണ്ട് സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കിത്തീര്ക്കാന്വേണ്ടി ഓരോ വിഭാഗക്കാരും മുന്നില്നില്ക്കണമെന്നും തങ്ങള്‍ പറഞ്ഞു.
നസീര്‍ യമാനി, മുജീബ് ഫൈസി ഇര്‍ഫാനി, ടി.പി മുഹമ്മദ്, സജ്നാസ് കൂടാളി, ടി.പി ബഷീര്‍ പാലയോട്, കെ.പി നസീര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."