HOME
DETAILS

ലക്ഷങ്ങള്‍ വെള്ളത്തിലായി; വെള്ളനാട്ടെ നീന്തല്‍ കുളം നാശത്തിന്റെ വക്കില്‍

  
backup
February 19 2017 | 20:02 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af

 

നെടുമങ്ങാട്: ലക്ഷങ്ങള്‍ മുടങ്ങി നിര്‍മ്മിച്ച വെള്ളനാട്ടെ നീന്തല്‍ക്കുളം നാശത്തിന്റെ വക്കില്‍.പരിപാലിക്കാന്‍ ആളില്ലായതോടെ കുളത്തില്‍ മാലിന്യങ്ങള്‍ നിറഞ്ഞു. നീന്തലിലൂടെ പുതുതലമുറയുടെ ആരോഗ്യവും തൊഴില്‍ സാധ്യതകളും മുന്നില്‍കണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പഞ്ചായത്ത് നീന്തല്‍ കുളം നിര്‍മിച്ചത്.
നീന്തല്‍ കുളത്തിന്റെ നവീകരണത്തിനായി വെള്ളനാട് പഞ്ചായത്ത് 45 ലക്ഷത്തിലധികം രൂപയാണ് വിവിധ ഘട്ടങ്ങളിലായി വിനിയോഗിച്ചത്. 2002 03 കാലഘട്ടത്തില്‍ വെള്ളനാട് ബസ് ഡിപ്പോയ്ക്ക് സമീപത്തെ ആറ്റുവീട്ടില്‍ ചിറ നവീകരിച്ചാണ് നീന്തല്‍കുളം നിര്‍മിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ദാന പദ്ധതിയിലൂടെ 23 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രാഥമിക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും കുളങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.
പ്രധാന കുളത്തിനൊപ്പം മൂന്നു ചെറിയ കുളങ്ങളും കുട്ടികളുടെ പരിശീലനത്തിന് തയാറാക്കി. കുളത്തിന് ചുറ്റുമതില്‍, പരിശീലനത്തിന് എത്തുന്നവര്‍ക്ക് വസ്ത്രങ്ങള്‍ മാറ്റുന്നതിന് മുറി, ശുചി മുറി എന്നിവ കൂടി സജ്ജമായത്തോടെ വെള്ളനാട് പഞ്ചായത്ത് സ്വിമ്മിങ് ക്ലബ് രൂപീകരിച്ച് കുളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും താല്‍ക്കാലികമായി ഒരു നീന്തല്‍ പരിശീലകനെ കൂടി ലഭിച്ചതോടെ പരീശീലനത്തിനായി ധാരാളം കുട്ടികളും എത്തി.
തുടര്‍ന്ന് 2006 ല്‍ 4.5 ലക്ഷം രൂപ കൂടി വിനിയോഗിച്ച് കുളത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തി. പരിശീലകന് കൃത്യമായി പ്രതിഫലം ലഭിക്കാതായതോടെയാണ് കാര്യങ്ങള്‍ അവതാളത്തിലായത്. ഇതോടെ നീന്തല്‍ പരിശീലനവും മുടങ്ങി. സമീപ പഞ്ചായത്തുകളില്‍ നിന്നുപോലും നൂറുകണക്കിന് കുട്ടികളാണ് ഇവിടെ നിന്നും പരിശീലനം നേടിയത്.
ദേശീയ സംസ്ഥാന തല നീന്തല്‍ മത്സരങ്ങളില്‍ പോലും മെഡലുകള്‍ നേടിയവര്‍ ഇക്കൂട്ടത്തിലുണ്ട്. പിന്നീട് കണ്ണമ്പള്ളി നവോദയ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് പഞ്ചായത്തിന്റെ അനുമതിയോടെ വെക്കേഷന്‍ ക്യാംപുകള്‍ നടത്തി.
കഴിഞ്ഞ രണ്ടു വര്‍ഷമായി എല്ലാം നിലച്ചിരിക്കുകയാണ്. കുളം പരിപാലിക്കാന്‍ ആളില്ലാതെയായി. പായലും മാലിന്യങ്ങളും അടിഞ്ഞ് നാശത്തിന്റെ വക്കിലാണ്. അടിയന്തിരമായി പഞ്ചായത്ത് ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈബര്‍ ആക്രമണം:  കടുത്ത വകുപ്പുകള്‍ ചുമത്തി മനാഫ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസ്, നടപടി അര്‍ജ്ജുന്റെ കുടുംബത്തിന്റെ പരാതിയില്‍

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാംപില്‍ ഭീകര വ്യോമാക്രമണം; 18 മരണം, ഗസ്സയിലും ആക്രമണം ശക്തം

International
  •  2 months ago
No Image

തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍ 

International
  •  2 months ago
No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago