HOME
DETAILS
MAL
കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കെ.എം മാണി
backup
February 15 2018 | 19:02 PM
കോട്ടയം: തനിക്കും പാര്‍ട്ടിക്കും കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം മാണി. തന്നെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 50 വര്‍ഷമായി പൊതുരംഗത്തുള്ള തന്റെ വിശ്വാസ്യത ചോദ്യം ചെയ്യാനാവില്ല.
13 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജയിച്ചയാളാണ് താന്‍. അങ്ങനെയുള്ള തന്നെ ജനങ്ങള്‍ക്ക് നന്നായറിയാം. തന്നെ വിശ്വസിക്കണോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിച്ചുകൊള്ളും. അയാളുടെ സര്‍ട്ടിഫിക്കറ്റിനല്ല നമ്മള് നില്‍ക്കുന്നത്. കാനത്തിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."