HOME
DETAILS

കൊല്ലത്തു ബി.ജെ.പി ഹര്‍ത്താലില്‍ പരക്കെ അക്രമം

  
backup
February 19 2017 | 20:02 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d



കൊല്ലം: കടയ്ക്കലില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബി.ജെ.പി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ ആക്രമണം. ജില്ലയില്‍ പലയിടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. രാവിലെ കെ.എസ്.ആര്‍.ടി.സി കൊല്ലം ഡിപ്പോയില്‍ നിന്നും 76 സര്‍വിസ് ഓപ്പറേറ്റ് ചെയ്തു. എന്നാല്‍ ഇവയില്‍ ഭൂരിഭാഗം ബസുകളും ഹര്‍ത്താല്‍ അനുകൂലികള്‍ വഴിയില്‍ തടഞ്ഞു. ഇതോടെ മിക്ക സര്‍വിസുകളും നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായി.
കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറും കടയുടമയും രണ്ടു പെണ്‍കുട്ടികളുമുള്‍പ്പടെ അഞ്ചു പേര്‍ക്കു അക്രമണത്തില്‍ പരുക്കുപറ്റി. രണ്ടുപേര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. രാവിലെ 9 മണിയോടെ കോട്ടത്തലയിലാണ് ആദ്യം കല്ലേറു നടന്നത്. രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ഒരു ലോറിക്കും നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയ സംഘം ബസിനു നേരെ കല്ലെറിയുകയായിരുന്നു. പതിനൊന്നരയോടെ കൊട്ടാരക്കര ചന്തമുക്കില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചുതകര്‍ക്കുകയും ഡ്രൈവര്‍മാരെ മര്‍ദിക്കുകയും ചെയ്തു. ഒരു ലോറിക്കും രണ്ടു കാറുകള്‍ക്കും നേരെയും അക്രമണമുണ്ടായി. കുമ്പളം കൊട്ടാരക്കര ബസിലെ ഡ്രൈവര്‍ പെരുങ്കുളം കാര്‍ത്തികയില്‍ വിജയന്‍പിള്ളയ്ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ബസുകള്‍ ചന്തമുക്കിലെത്തിയപ്പോള്‍ നാല് ബൈക്കുകളിലായെത്തിയ സംഘം ചുടുകട്ട വച്ച് ബസിനു നേരെ എറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ബസുകളുടെ മുന്നിലെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.
കൊട്ടാരക്കര അവണൂര്‍ മില്‍ ജങ്ഷനില്‍ ബേക്കറിയില്‍ കയറി ബി.ജെ.പി പ്രവര്‍ത്തകര്‍ ഉടമയെ മര്‍ദിച്ചു. എസ്.കെ ബേക്കറിയിലാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. കടയുടമ വിജയന്റെ രണ്ടു പെണ്‍കുട്ടികളെ ആക്രമിക്കുകയും ഇത് കണ്ട് തടയാനെത്തിയ വിജയന്റെ തലയില്‍ കസേര കൊണ്ട് അടിക്കുകയും ചെയ്തു. ബേക്കറിക്കും നാശനഷ്ടം വരുത്തിയിട്ടുണ്ട്.
കടയിലേക്ക് പാല്‍ വന്നപ്പോള്‍ പെണ്‍കുട്ടികള്‍ പാല്‍ പെട്ടി എടുത്തു വയ്ക്കുന്നിടയിലാണ് അക്രമി സംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇവിടെയും ആക്രണം അഴിച്ചു വിട്ടതെന്ന് പറയുന്നു. കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റിലും മാര്‍ക്കറ്റ് പരിസരങ്ങളിലും രാവിലെ മുതല്‍ വ്യാപകമായ അക്രമമുണ്ടായി. ഇവിടെ ജീപ്പിനും രണ്ടു കാറുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. മൈലത്ത് വില്ലേജോഫിസിനു സമീപം വിവാഹസംഘത്തിന്റെ വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി. കല്ലേറില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനവും സമരക്കാര്‍ തടഞ്ഞു. രാവിലെ സര്‍വിസുകള്‍ ആരംഭിച്ചെങ്കിലും 11 മണിയോടെ സമരക്കാരെത്തിയതോടെ പ്രവര്‍ത്തനം മുടങ്ങി. ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ കടന്നുപോയി.
രാവിലെ ദേശീയപാതയില്‍ ചന്ദനത്തോപ്പ് സാരഥി ജങ്ഷനില്‍ വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പടെ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടു. കരുനാഗപ്പള്ളിയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒന്നും ഓടിയില്ല. ഇവിടെ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.ട



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

crime
  •  2 months ago
No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago