ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ് ചോര്‍ന്നു
വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ് ചോര്‍ന്നതായി റിപ്പോര്‍ട്ട്. യു.എസ് രഹസ്വാന്വേഷണ വിഭാഗത്തിന്റെ കൈയില്‍ നിന്നാണ് രേഖകള്‍ ചോര്‍ന്നത്.
ഒക്ടോബര്‍ 15,16 തീയതികളില്‍ തയാറാക്കിയ രേഖകളാണ് ചോര്‍ന്നത്. വെള്ളിയാഴ്ച മുതല്‍ ഈ രേഖകള്‍ ടെലിഗ്രാമിലൂടെ പുറത്തു വന്നിരുന്നു. മിഡില്‍ ഈസ് സ്‌പെക്ട്‌ടേറ്റര്‍ എന്ന അക്കൗണ്ടിലൂടെയാണ് രേഖകള്‍ ചോര്‍ന്നത്. അതീവ രഹസ്യസ്വഭാവമുള്ള രേഖകളെന്ന് പറയുന്ന വിവരങ്ങളാണ് ചോര്‍ന്നത്. യു.എസിന് പുറമേ സഖ്യകക്ഷികളായ ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മാത്രമേ രേഖകളെ കുറിച്ച് വിവരമുള്ളുവെന്നാണ് സൂചന.
ഇതുസംബന്ധിച്ച് യു.എസ് അന്വേഷണം ആരംഭിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോര്‍ന്ന വിവരങ്ങളുടെ ആധികാരികത സ്ഥിരീകരിക്കാനായിട്ടുണ്ടെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പെന്റഗണുംഎഫ്.ബി.ഐയും യു.എസ് ഇന്റലിജന്‍സ് ഏജന്‍സിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇറാനെ ആക്രമിക്കുന്നതിന്റെ ഭാഗമായി യുദ്ധോപകരണങ്ങള്‍ നീക്കുന്നത് സംബന്ധിച്ചാണ് രേഖകളില്‍ ഒന്നില്‍ പ്രതിപാദിക്കുന്നത്. രണ്ടാമത്തെ രേഖകളില്‍ ആക്രമണം നടത്തുന്നതിനായി ഇസ്‌റാഈല്‍ എയര്‍ഫോഴ്‌സ് നടത്തുന്ന തയാറെടുപ്പുകളെ കുറിച്ചും വിശദീകരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇറനെതിരായ നീക്കത്തിനുള്ള ഇസ്‌റാഈല്‍ പദ്ധതികളുടെ ചോര്‍ച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
A classified document detailing Israel's plan to attack Iran has reportedly leaked from U.S. intelligence
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."