HOME
DETAILS
MAL
സി.ആര്.പി.എഫ് ക്യാംപിനു നേരെ വീണ്ടും ഭീകരാക്രമണം
backup
February 15 2018 | 19:02 PM
ശ്രീനഗര്‍: ജമ്മുകശ്മിരിലെ പുല്‍വാമ ജില്ലയിലെ പന്സ്ഗ്രാമിലെ സി.ആര്.പി.എഫ് ക്യാംപിനു നേരെ ഭീകരാക്രമണം. ഒരു സംഘം ഭീകരര്‍ ക്യാംപിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഭീകരര്‍ രക്ഷപ്പെട്ടെങ്കിലും ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൈന്യത്തിനും സൈനിക ക്യാംപിനും നേരെ ഭീകരര്‍ ആക്രമണം തുടരുകയാണ്. സുന്‍ജുവാന്‍ ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ ആറ് സൈനികരും കരന്നഗര് ആക്രമണത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."