എത്യോപ്യന്‍ പ്രധാനമന്ത്രി ഹെയില്മറിയം ഡീസലെന് രാജിവച്ചു
ആഡിസ് അബാബ: എത്യോപ്യന്‍ പ്രധാനമന്ത്രി ഹെയില്മറിയം ഡീസലെന് രാജിവച്ചു. സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം നടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് ഹെയില്മറിയം ഡീസലെനിന്റെ രാജി.
രാജ്യത്ത് സുസ്ഥിരമായ ജനാധിപത്യവും സമാധാനവും നടപ്പലാക്കാനാണ് താന്‍ രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റും ഭരണകക്ഷിയും പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെ തല്‍സ്ഥാനത്ത് തുടരുമെന്നും ഹെയില്മറിയം ഡീസലെന് പറഞ്ഞു.
2012 മുതല്‍ എത്യോപ്യയുടെ പ്രധാനമന്ത്രിയായി തുടരുകയാണഹെയില്മറിയം ഡീസലെന് .
സര്‍ക്കാരിനെതിരേയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ കഴിഞ്ഞ വര്‍ഷമാണ് പിന്‍വലിച്ചത്. സര്‍ക്കാരിന്റെ അഴിമതിക്കെതിരേയും സാമ്പത്തിക നവീകരണത്തിനുമായി 2015 മുതലാണ് രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്.
പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് പേരെ കഴിഞ്ഞ മാസം സര്‍ക്കാര്‍ വെറുതെവിട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഭരണകൂട അപചയമാണ് രാജ്യത്തെ പ്രതിസന്ധിക്ക് പിന്നിലെന്നാണ് ഭരണകക്ഷി അംഗങ്ങളുടെ അഭിപ്രായം. പ്രധാനമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നത സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."