ബി.ജെ.പി ദിനരാത്ര സമരം ഇന്ന് തൊടുപുഴയില്‍
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ ദിനരാത്ര സമരം ഇന്നും നാളെയുമായി തൊടുപുഴയിലെ എട്ട് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും നടക്കും.
ഇന്ന് രാവിലെ 10 ന് ആരംഭിക്കുന്ന സമരം നാളെ രാവിലെ 10ന് ആണ് സമാപിക്കുന്നത്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ ബിജെപി സംസ്ഥാന സമിതിയംഗം പി പി സാനു സമരം ഉദ്ഘാടനം ചെയ്യും. ദേശീയ നിര്‍വ്വാഹക സമിതിയംഗം വി മുരളീധരന് ധര്‍ണ്ണയില്‍ പങ്കെടുത്ത് സംസാരിക്കും. മണക്കാട് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി ആര് വിനോദ്, പുറപ്പുഴയില്‍ ജില്ലാ ജന. സെക്രട്ടറി കെ എസ് അജി, കരിങ്കുന്നത്ത് ക്യാപ്റ്റന്‍ കെ എ പിള്ള. മുട്ടത്ത് കെ എന്‍ ഗീതാകുമാരി, വെള്ളിയാമറ്റത്ത് പി എ വേലുക്കുട്ടന്, കരിമണ്ണൂരില്‍ കെ എം സിജു, വണ്ണപ്പുറത്ത് ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, കോടിക്കുളത്ത് തട്ടക്കുഴ രവി എന്നിവര്‍ സമരപരിപാടി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."